സ്കൂള്‍ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 10 മുതല്‍
Wednesday, January 6, 2016 8:23 AM IST
മസ്കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള 2016-17 വര്‍ഷത്തേയ്ക്കുള്ള പ്രവേശനത്തിനു കഴിഞ്ഞ വര്‍ഷങ്ങളിലെ രീതിയില്‍ത്തന്നെ ഈ വര്‍ഷവും പ്രവേശനം നല്‍കും.

ഇതുപ്രകാരം കെജി ഒന്നു മുതല്‍ ഒമ്പതു വരെ ക്ളാസുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി പത്തിന് (ഞായര്‍) തുടങ്ങും. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് (ബിഒഡി) സ്കൂളുകളിലെ അഡ്മിഷന്‍ സംബന്ധമായ തിരക്കും പ്രവേശനം സംബന്ധിച്ച സുതാര്യതയും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചത്.

ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളിലെ ആകെയുള്ള കുട്ടികളുടെ എണ്ണം 45,000 ആണ്. കെജി ഒന്നു മുതല്‍ രണ്ടു വരെയുള്ള ക്ളാസുകളിലെ പ്രവേശനത്തിനാണു കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. ഏപ്രില്‍ ഒന്നിന് ഗോബ്രയില്‍ പുതുതായി തുടങ്ങുന്ന സ്കൂളില്‍ ഈവര്‍ഷം കെജി ഒന്നിലേക്ക് മാത്രമാണു കുട്ടികളെ പ്രവേശിപ്പിക്കുക.

അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ംംം.ശിറശമിരെവീീഹീാമി.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം