മത പഠന വേദി ജനുവരി ഏഴിന്
Wednesday, January 6, 2016 8:22 AM IST
ദുബായി: മതകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി (പെര്‍മിഷന്‍ നമ്പര്‍: 940/2015) ഹംരിയ ലേഡീസ് പാര്‍ക്കിനടുത്തുള്ള ഹംരിയ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത പഠന വേദിയില്‍ ജനുവരി ഏഴിന് (വ്യാഴം) രാത്രി ഒമ്പതിന് മൌലവി മുജീബ് റഹ്മാന്‍ പാലത്തിങ്ങല്‍ ക്ളാസെടുക്കുന്നു.

'അവയവ ദാനം ഇസ്ലാമിക കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ നടക്കുന്ന ക്ളാസില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: യൂസുഫ് താനാളൂര്‍ 050 8501440, 055 2541181.