ഫൊക്കാനാ പെന്‍സില്‍വേനിയ ചാപ്റ്റര്‍ വനിതാ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
Wednesday, January 6, 2016 6:47 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന പെന്‍സില്‍വേനിയ റീജന്റെ ഭാരവാഹികളായി ക്രിസ്റി ജെറാള്‍ഡ് (ചെയര്‍പെര്‍സണ്‍), സെക്രട്ടറി -സിസിലിന്‍ ജോര്‍ജ്, ട്രഷറര്‍ -ബ്രിജിറ്റ് പാറപുറത്ത്, വൈസ് പ്രസിഡന്റ് -ലൈല മാത്യു, ജോയിന്റ് സെക്രട്ടറി -ബ്രിജിറ്റ് വിന്‍സെന്റ്, ജോയിന്റ് ട്രഷറര്‍ -ശോശാമ്മ ചെറിയാന്‍ തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്‍കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍