കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Monday, January 4, 2016 8:07 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മേഖലയിലുള്ള മലയാളി സമൂഹം ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി.

ജനുവരി രണ്ടിനു വൈകുന്നേരം ആറിന് ഗാര്‍ലാന്‍ഡ് റോസ് ഹില്ലിലുള്ള സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍.

മുഖ്യാതിഥിയായി പങ്കെടുത്ത മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ്‍ പ്രസിഡന്റ് സുരേന്ദ്രേന്‍ കോരെന്‍ പുതുവത്സര സന്ദേശം നല്‍കി. കോര്‍ എപ്പിസ്കോപ റവ. വി.എം. തോമസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ജെനീയ ജെയിന്‍ അമേരിക്കന്‍ ദേശീയ ഗാനവും കരോള്‍ സാബു ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. സ്റാന്‍ലി ജോര്‍ജ്, ദീപ ജൈസണ്‍ എന്നിവര്‍ നേതൃത്വം നല്‍കിയ കരോള്‍ പാട്ടുകളും ഹരിദാസ് തങ്കപ്പനും സംഘവും അവതരിപ്പിച്ച നേറ്റിവിറ്റി ഷോയും റിഥം ഓഫ് ഡാളസിന്റെ നൃത്ത നിര്‍ത്യങ്ങളും ജിമ്മി ഫിലിപ്പും സംഘവും അവതരിപ്പിച്ച ന്യൂജനറേഷന്‍ നൃത്തവും പരിപാടിയുടെ മാറ്റു കൂട്ടി.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രസിഡന്റ് ബാബു മാത്യു സ്വാഗതവും ജോ. സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോണി സെബാസ്റ്യന്‍ എംസി ആയിരുന്നു. ജെസി ജോര്‍ജ്, അമല്‍ ജോണി, മന്‍ജിത് കൈനിക്കരയും സംഘവും ചേര്‍ന്ന് ഒരുക്കിയ പ്രൊസഷനും പരിപാടിയുടെ ഭാഗമായിരുന്നു.

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ പുതിയ ഭാരവാഹികളെ മുഖ്യ വരണാധികാരികളായ മാത്യു കോശിയും തോമസ് വടക്കെമുറിയും ഡയിസന്‍ മുണ്ടന്‍ മാണി എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ചു.