ബര്‍ദന്റെ വിയോഗത്തില്‍ നവോദയ അനുശോചിച്ചു
Monday, January 4, 2016 8:01 AM IST
റിയാദ്: മുതിര്‍ന്ന കമ്യൂണിസ്റ് നേതാവും സിപിഐ മുന്‍ ദേശീയ സെക്രട്ടറിയുമായിരുന്ന എ.ബി. ബര്‍ദന്റെ നിര്യാണത്തില്‍ നവോദയ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

അവസാന ശ്വാസം വരെ സാധാരണ തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും ഫാസിസ്റ്-മുതലാളിത്ത വിരുദ്ധ ചേരിക്ക് നേതൃത്വം നല്‍കുകയും ആദര്‍ശവിശുദ്ധി നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിനുടമയായിരുന്നു ബര്‍ദന്‍. ഫാസിസം അധികാരത്തിലെത്തുകയും അസിഹ്ഷുണത സര്‍ക്കാര്‍ മുഖമുദ്ര ആവുകയും ചെയ്യുന്ന സമകാലീന രാഷ്ട്രീയത്തില്‍ ബര്‍ദനെ പോലെ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച ഒരു തൊഴിലാളി നേതാവിന്റെ വിയോഗം രാജ്യത്തിനാകെ സംഭവിച്ച കനത്ത നഷ്ടമായാണ് റിയാദ് നവോദയ വിലയിരുത്തുന്നത്. അദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രസ്ഥാനത്തിന്റേയും ദുഖത്തില്‍ നവോദയയും പങ്കുചേരുന്നതായി ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.