റവ. ഡോ. ജോര്‍ജ് വര്‍ഗീസിന്റെ പുതുവത്സര സന്ദേശം ജനുവരി അഞ്ചിന്
Saturday, January 2, 2016 8:23 AM IST
ഹൂസ്റണ്‍: ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രാര്‍ഥനയ്ക്കും വചനം കേള്‍വിക്കുമായി ഒത്തു ചേരുന്നവരുടെ ടെലികോണ്‍ഫറന്‍സ് വേദിയായ ഹൂസ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ കൊച്ചി മാര്‍ത്തോമ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ജനുവരി അഞ്ചിന് (ചൊവ്വ) പുതുവത്സര സന്ദേശം നല്‍കും.

മാരാമണ്‍ കണ്‍വന്‍ഷന്‍ പരിഭാഷകനും മാര്‍ത്തോമ സഭയുടെ ചാനല്‍ പ്രോഗ്രാമായ മലങ്കര ദര്‍ശന്‍ ടിവിയിലൂടെയും 'ബി പോസിറ്റീവ് കൌണ്‍സിലിംഗ്' പരിപാടി ശാലോം ടിവിയില്‍ അവതരിപ്പിച്ചും ശ്രദ്ധേയനായ റവ. ജോര്‍ജ് വര്‍ഗീസ് നിരവധി നോവലുകളും ചെറുകഥകളും 'ജീവി' എന്ന തൂലിക നാമത്തില്‍ എഴുതിയിട്ടുണ്ട്. മാര്‍ത്തോമ യുവജനസഖ്യം ജനറല്‍ സെക്രട്ടറിയുമായ റവ. ജോര്‍ജ് വര്‍ഗീസ് മികച്ച സംഘാടകന്‍ കൂടിയാണ്.

സന്ദേശം കേള്‍ക്കുവാന്‍ താല്പര്യമുളളവര്‍ 1 605 562 3140 ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തതിനുശേഷം 656740 കോഡ് ഡയല്‍ ചെയ്യണം. എല്ലാ ചൊവ്വാ ദിനങ്ങളിലും ന്യൂയോര്‍ക്ക് സമയം ഒമ്പതിന് പ്രെയര്‍ ലൈന്‍ ആരംഭിക്കും.

വിവരങ്ങള്‍ക്ക്: സി.വി. സാമുവല്‍ (ഡിട്രോയ്റ്റ്) 586 216 0602, ടി. എ. മാത്യു (ഹൂസ്റണ്‍) 832 771 2504.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍