റോളറ്റില്‍ സഹായഹസ്തവുമായി ഡബ്ള്യുഎംസി യൂണിഫൈഡ് ഡിഎഫ്ഡബ്ള്യു പ്രൊവിന്‍സ്
Friday, January 1, 2016 7:41 AM IST
ഡാളസ്: ക്രിസ്മസ്, ന്യൂ ഇയര്‍ പരിപാടികള്‍ മാറ്റിവച്ച് ആശ്വാസത്തിന്റെ കരങ്ങളുമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) യൂണിഫൈഡ് ഉഎണ പ്രൊവിന്‍സ് റോളറ്റിലും ഗാര്‍ലന്റിലും ചുഴലിക്കാറ്റു നാശം വിതച്ച വീടുകള്‍ സന്ദര്‍ശിച്ച് അഭയാര്‍ഥികള്‍ക്ക് സ്വാന്ത്വനമേകി.

ചാരിറ്റി കമ്മിറ്റിയുടെ ഉപദേശപ്രകാരം ക്രിസ്മസ്, ന്യൂ ഇയര്‍ പരിപാടികള്‍ മാറ്റിവച്ച് ഈ തുക സഹായം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്കുക എന്നതായിരുന്നു ലക്ഷ്യം. സീനിയര്‍ ഓഫീസര്‍മാരായ ടി.സി. ചാക്കോ, ജോണ്‍ ഷെറി, ഏലിക്കുട്ടി ഫ്രാന്‍സിസ് എന്നിവരുടെ പ്രചോദനവും ഈ സത്കര്‍മത്തിന് പ്രേരിപ്പിച്ചതായി പ്രസിഡന്റ് പി.സി. മാത്യു പറഞ്ഞു.

ചാരിറ്റി കമ്മിറ്റി ചര്‍ച്ച് ചെയര്‍മാന്‍ സാം മാത്യു, വൈസ് പ്രസിഡന്റ് തോമസ് ചെല്ലേത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച് ഇന്‍ ദ സിറ്റിയുടെ ക്യാമ്പ് സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന ചര്‍ച്ച് ഇന്‍ ദ സിറ്റി യൂത്ത് പാസ്റര്‍ ജയിലി വൂറ്റെനു ധന സഹായം കൈമാറി.

ചര്‍ച്ച് പാസ്റര്‍ മാര്‍ക്ക് നെല്‍സണ്‍ ഡബ്ള്യുഎംസിയുടെ അകമഴിഞ്ഞ സഹായത്തിനു നന്ദി പറഞ്ഞു.