'ഋതുബഹാര്‍' മലയാളി കൂട്ടായ്മയുടെ വിജയം
Friday, January 1, 2016 6:43 AM IST
ഷിക്കാഗോ: ജസ്റീസ് ഫോര്‍ പ്രവീണ്‍ ഫണ്ട് റൈസിംഗിനുവേണ്ടി നടത്തിയ 'ഋതുബഹാര്‍' എന്ന കലാസന്ധ്യ മലയാളികളുടെ ഒത്തൊരുമയുടെ വിജയമാണെന്നു ജസ്റീസ് ഫോര്‍ പ്രവീണ്‍ ഭാരവാഹികള്‍ അറിയിച്ചു. മോര്‍ട്ടന്‍ഗ്രോവിലുള്ള പ്രവീണിന്റെ വസതിയില്‍ കൂടിയ മീറ്റിംഗില്‍ കണ്‍വീനര്‍മാരായ മറിയാമ്മ പിള്ളയും ഗ്ളാഡ്സണ്‍ വര്‍ഗീസും പരിപാടി വന്‍ വിജയമാക്കിത്തീര്‍ത്തതിനു പ്രോഗ്രാം നടത്തിപ്പിനു നേതൃത്വം കൊടുത്തവരോടും മലയാളി സമൂഹത്തോടും നന്ദി പറഞ്ഞു.

ഗ്രേസി വാച്ചാച്ചിറ, സിറിയക് കൂവക്കാട്ടില്‍, രാജു വര്‍ഗീസ് എന്നിവരായിരുന്നു പ്രോഗ്രാം കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചത്. പരിപാടികളുടെ വിജയത്തിനുവേണ്ടി വിവിധ സബ് കമ്മിറ്റികളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു. പ്രോഗ്രാമിന്റെ വരവുചെലവു കണക്കുകള്‍ ട്രഷററായി പ്രവര്‍ത്തിച്ച കോശി ജോര്‍ജ് കൌണ്‍സിലില്‍ അവതരിപ്പിച്ചു. ഓഡിറ്ററായി അച്ചന്‍കുഞ്ഞ് മാത്യു പ്രവര്‍ത്തിച്ചു.

കേസിന്റെ പുരോഗതിയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളും പ്രവീണിന്റെ മാതാപിതാക്കള്‍ വിശദീകരിച്ചു. കേസിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ജസ്റീസ് ഫോര്‍ ആക്ഷന്‍ കൌണ്‍സില്‍, പ്രവീണിന്റെ മാതാപിതാക്കള്‍ക്ക് വാഗ്ദാനം ചെയ്തു. യോഗത്തില്‍ ഫണ്ട് റൈസിംഗിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് തുകയും കണ്‍വീനേഴ്സായ ഗ്രേസി വാച്ചാച്ചിറ, സിറിയക് കൂവക്കാട്ടില്‍, രാജു വര്‍ഗീസ്, ട്രഷറര്‍ കോശി ജോര്‍ജ്, ഓഡിറ്റര്‍ അച്ചന്‍കുഞ്ഞ് മാത്യു എന്നിവര്‍ ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ മറിയാമ്മ പിള്ള, ട്രഷറര്‍ ഷാജന്‍ വര്‍ഗീസ് എന്നിവര്‍ക്കു കൈമാറി. ഫാ. ലിജു പോള്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം