ഷിക്കാഗോ ക്നാനായ ഫൊറോനയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാള്‍ ആഘോഷിച്ചു
Thursday, December 31, 2015 7:10 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ഡിസംബര്‍ 27-നു രാവിലെ 9.45-നു വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തിലാണു തിരുക്കര്‍മങ്ങള്‍ നടന്നത്.

കുര്യന്‍ നെല്ലാമറ്റത്തിന്റെ നേത്യുത്വത്തിലുള്ള ഉഴവൂര്‍ ഫൊറോനാംഗങ്ങളാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍. വികാരി ഫാ. എബ്രാഹം മുത്തോലത്ത് ഇതിന്റെ പ്രസുദേന്തിമാരെയും, ഈ തിരുനാള്‍ ഭംഗിയായി നടത്തുന്നതിന് നേതൃത്വം നല്‍കിയ പ്രസുദേന്തിമാരേയും, എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരെയും അഭിനന്ദിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി