ജോസഫ് മണ്ണഞ്ചേരിയില്‍ ഷിക്കാഗോയില്‍ നിര്യാതനായി
Thursday, December 31, 2015 7:09 AM IST
ഷിക്കാഗോ: മുട്ടുചിറ മണ്ണഞ്ചേരിയില്‍ കുടുംബാംഗവും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ജോസഫ് മണ്ണഞ്ചേരിയില്‍ (ജോസ് -72) നിര്യാതനായി. ഭാര്യ ലിബിയാമ്മ ജോസഫ്, കുണ്ടറ, മാറ്റന്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതനായ മാത്യു ജോസഫ്, ഡോ. സൂസി ജേക്കബ് തെക്കേതൊട്ടിയില്‍. മരുമകന്‍: ഡോ. ജേക്കബ് തെക്കേതൊട്ടിയില്‍ (നോര്‍ത്ത് കരോളിന).

ജനുവരി രണ്ടിനു ശനിയാഴ്ച രാവിലെ എട്ടു മുതല്‍ പത്തു വരെ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനം നടത്തപ്പെടും. തുടര്‍ന്ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോ മണ്ണഞ്ചേരി (847 682 6753), സണ്ണി ചിറയില്‍ (773 459 3793), കുഞ്ഞുമോന്‍ അച്ചേട്ട് (847 975 0219), വിജയന്‍ കടമപ്പുഴ (773 267 4914), ജോര്‍ജ് പ്ളാമൂട്ടില്‍ (847 651 5204)

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം