ലോകത്തിലെ സമുന്നതരായ നേതാക്കന്മാര്‍ ഒബാമയും ഹില്ലരിയും
Wednesday, December 30, 2015 9:07 AM IST
ഇന്ത്യാന പോലീസ്: 2015 ല്‍ ലോകത്തിലെ ഏറ്റവും ജനസമ്മിതി നേടിയ രണ്ടു സമുന്നത നേതാക്കളാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഹില്ലരി ക്ളിന്റണുമെന്ന് ഗാലപ് കോം നടത്തിയ സര്‍വേ വെളിപ്പെടുത്തി.

ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ഹില്ലരി ഇരുപതാം തവണയാണ് സമുന്നതരായ വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളതെങ്കില്‍ ഒബാമയുടേത് എട്ടാം തവണയാണ്. സര്‍വേയില്‍ 17 ശതമാനം വോട്ടുകള്‍ ഒബാമക്കും 13 ശതമാനം ഹില്ലരിക്കും ലഭിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പ, മലാല യൂസഫ്സായി, റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഫ്രണ്ട് റണ്ണര്‍ ഡൊണാള്‍ഡ് ട്രമ്പ് എന്നിവര്‍ക്ക് അഞ്ചു ശതമാനമാണ് ലഭിച്ചത്. ഒപ്റ വിന്‍ഫ്രി, മിഷേല്‍ ഒബാമ, കാര്‍ലെ ഫിയോറിന, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെല്‍ക്കല്‍ എന്നിവര്‍ നാലു ശതമാനവും ലഭിച്ചു.

ഡിസംബര്‍ രണ്ടു മുതല്‍ ആറു വരെ നടത്തിയ സര്‍വേയില്‍ രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഒന്നാം സ്ഥാനക്കാരെ തെരഞ്ഞെടുത്ത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമീപിക്കുംതോറും ഹില്ലരിയുടെ പിന്തുണ വര്‍ധിച്ചുവരുന്നുണ്െടങ്കിലും ഡൊണാള്‍ഡ് ട്രമ്പിനെ പ്രതിരോധിക്കാന്‍ ഹില്ലരി പാടുപെടുകയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍