ഷിക്കാഗോ കെസിഎസ് ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി
Wednesday, December 30, 2015 6:10 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു ക്രിസ്മസ് വിപുലമായ രീതിയില്‍ ആഘോഷിച്ചു. കെസിസിഎന്‍എ പ്രസിഡന്റ് സണ്ണി പൂഴിക്കാല നിലവിളക്കു കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ.തോമസ് മുളവനാല്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഫൊറോനാ വികാരി ഫാ. അബ്രഹാം മുത്തോലത്ത് മുഖ്യപ്രഭാഷണം നടത്തി. ഡികെസിസി പ്രഥമ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, ക്നാനായ വിമന്‍സ് ഫോറം പ്രസിഡന്റ് പ്രതിഭ തച്ചേട്ട്, ഡികെസിസി അംഗം സിറിയക് പുത്തന്‍പുരയില്‍, കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ ചെയര്‍പേഴ്സണ്‍ ഡാളി കടമുറിയില്‍, തോമസ് പൂതക്കരി എന്നിവര്‍ പ്രസംഗിച്ചു. കെ. സി. എസ് സെക്രട്ടറി ജീനോ കോതാലടിയില്‍ എംസി ആയിരുന്നു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതവും ട്രഷറര്‍ സ്റീഫന്‍ കിഴക്കേക്കുറ്റ് കൃതജ്ഞതയും പറഞ്ഞു.

ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, ഫാ. ജോസ് ചിറപ്പുറത്ത്, സക്കറിയ ചേലയ്ക്കല്‍ (കെസിസി എന്‍എ ജോയിന്റ് സെക്രട്ടറി), റ്റിനു പറഞ്ഞാട്ട് (ആര്‍വിപി), ജോസ് മണക്കാട്ട്, തങ്കച്ചന്‍ വെട്ടിക്കാട്ടില്‍ (കെസിസിഎന്‍എ), സിബു കുളങ്ങര (കിഡ്സ് ക്ളബ്), അനിത പണയപ്പറമ്പില്‍ (കെസിജെഎല്‍), തോമസ് കല്ലിടുക്കില്‍ (സീനിയര്‍ സിറ്റിസണ്‍ ഫോറം) എന്നിവരും സന്നിഹിതരായിരുന്നു. ഷാനാ മഠത്തില്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് ഡെന്നി പുല്ലാപ്പള്ളില്‍ നേതൃത്വം നല്‍കി. ചെയര്‍പേഴ്സണ്‍ അമ്മു കണ്ടാരപ്പള്ളില്‍, ഭാവന ഇടുക്കുതറ എന്നിവര്‍ എം.സിമാരായിരുന്നു.

ക്നാനായ കര്‍ഷകശ്രീ പുരസ്കാരം ജെയിംസ് കുശകുഴിക്ക് ഡി.കെ.സി.സി പ്രഥമ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം സമ്മാനിച്ചു. പ്രോത്സാഹനസമ്മാനം നേടിയ ജോജോ ഇടകരയ്ക്ക് ഫാ. തോമസ് മുളവനാല്‍ സമ്മാനം നല്‍കി. ബെസ്റ് ഗ്രാന്‍ഡ് പേരന്റ്സിനുള്ള അവാര്‍ഡ് പുല്ലാപ്പള്ളില്‍ ജേക്കബ് ആന്റ് ത്രേസ്യാമ്മ ദമ്പതികള്‍ ഫാ. അബ്രഹാം മുത്തോലത്തില്‍ നിന്നും സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ കെ സിഎസ് ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള പെര്‍ഫക്ട് അറ്റന്‍ഡന്‍സ് അവാര്‍ഡ് ജോസ് മണക്കാട്ടിന് ഫാ. അബ്രഹാം മുത്തോലത്തും, ഡാളി കടമുറിയ്ക്ക് സണ്ണി പൂഴിക്കാലായും സമ്മാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെസിഎസ് യുവജനോത്സവത്തിലും, ക്നാനായ ഒളിമ്പിക്സിലും വിജയികളായവര്‍ക്ക് ട്രോഫികളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍