അലക്സ് തോമസ് ഫൊക്കാന ഗ്ളിമ്പ്സ് ഓഫ് ഇന്ത്യ കോമ്പറ്റീഷന്‍ ചെയര്‍ പേഴ്സണ്‍
Tuesday, December 29, 2015 9:55 AM IST
ന്യൂയോര്‍ക്ക്: ഭാരതദര്‍ശനം യുവതലമുറയ്ക്കായി എന്ന ഫൊക്കാനയുടെ പുതിയ പാഠ്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗ്ളിമ്പ്സ് ഓഫ് ഇന്ത്യ കോമ്പറ്റീഷന്‍ ചെയര്‍പേഴ്സണ്‍ ആയി അലക്സ് തോമസിനെ നിയമിച്ചതായി പ്രസിഡന്റ് ജോണ്‍ പി. ജോണും സെക്രട്ടറി വിനോദ് കെയാര്‍കെയും അറിയിച്ചു.

ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറേന്റോയില്‍ നടത്തുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തുന്ന വിവിധ പരിപാടികളിലൊന്നാണു ഗ്ളിമ്പ്സ് ഓഫ് ഇന്ത്യ.

പുതു തലമുറയെ അവരുടെ പൂര്‍വികരുടെ ജന്മനാടിന്റെ സംസ്കാരം, പൈതൃകം, ഭൂപ്രകൃതി, ചരിത്രം, സാമൂഹിക ജീവിതം, സാഹിത്യം, കല, കൃഷി, സമ്പത്ത് വ്യവസ്ഥ, രാഷ്ട്രീയം തുടങ്ങിയവയെക്കുറിച്ച് ബോധവത്കരിക്കുക എന്നുള്ളതാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അമേരിക്കയുടെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അലക്സ് തോമസ് ഫോക്കാനയുടെ വൈസ് പ്രസിഡന്റ് ആയും എക്സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പമ്പ മയാളി അസോസിയേഷന്‍ ആദ്യകാല അംഗമായ ആയ അദ്ദേഹം പ്രസിഡന്റ് മുതല്‍ എല്ലാ തലങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചുവരുന്നു.

ഫിലഡല്‍ഫിയ പോലീസ് കമ്മീഷണേഴ്സ് ഉപദേശക കൌണ്‍സില്‍ മെംബര്‍, വൈസ് ചെയര്‍മാന്‍ ഓഫ് ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ് യുഎസ്എ, ഫിലഡല്‍ഫിയ ഡിസ്ട്രിക്ട് അറ്റോണിസ് ഉപദേശക കൌണ്‍സില്‍ മെംബര്‍, വൈസ് പ്രസിഡന്റ് ഓഫ് ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ച് ഫിലഡല്‍ഫിയ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന അലക്സ് തോമസ് നല്ല ഒരു കലാകാരന്‍ കൂടിയാണ്.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍