മാപ്പിന് പുതിയ ഭാരവാഹികള്‍
Tuesday, December 29, 2015 9:54 AM IST
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) 2016-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഏലിയാസ് പോള്‍ (പ്രസിഡന്റ്), ദാനിയേല്‍ പി. തോമസ് (വൈസ് പ്രസിഡന്റ്), ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി), സിജു ജോണ്‍ (സെക്രട്ടറി), യോഹന്നാന്‍ ശങ്കരത്തില്‍ (ട്രഷറര്‍), ജോണ്‍സണ്‍ മാത്യു (അക്കൌണ്ടന്റ്), അനൂപ് ജോസഫ് (ആര്‍ട്സ്), ജോസഫ് കുര്യാക്കോസ് (ചാരിറ്റി ആന്‍ഡ് കമ്യൂണിറ്റി), ജോബി ജോണ്‍ (എഡ്യൂക്കേഷന്‍ ആന്‍ഡ് ഐടി), തോമസ് ചാണ്ടി (ധനശേഖരണം), ജയിംസ് പീറ്റര്‍ (ലൈബ്രറി), ഫിലിപ്പ് ജോണ്‍ (മാപ്പ് ഐസിസി), തോമസുകുട്ടി വര്‍ഗീസ് (മെംബര്‍ഷിപ്പ്), ജോര്‍ജുകുട്ടി ജോര്‍ജ് (പബ്ളിസിറ്റി ആന്‍ഡ് പബ്ളിക് റിലേഷന്‍സ്), മാത്യുസണ്‍ സഖറിയ (സ്പോര്‍ട്സ്), സിബി ചെറിയാന്‍ (വിമന്‍സ് ഫോറം), അനു സ്കറിയ (യൂത്ത്) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അബിന്‍ ബാബു, എബി തോമസ്, അലക്സ് അലക്സാണ്ടര്‍, അനീഷ് ജോണ്‍, ബാബു തോമസ്, ബെന്‍സണ്‍ പണിക്കര്‍, ജോണ്‍ ഫിലിപ്പ്, ജോണ്‍ സാമുവേല്‍, ഉമ്മന്‍ മാത്യു, സാം ചെറിയാന്‍, സ്റാന്‍ലി ജോണ്‍, തോമസ് മാത്യു എന്നിവരേയും ബോര്‍ഡ് ഓഫ് ട്രസ്റീസായി സാബു സ്കറിയ, ബാബു കെ. തോമസ് എന്നിവരേയും ഓഡിറ്റേഴ്സായി രഞ്ചിത്ത് സ്കറിയ, തരു കുര്യാക്കോസ് എന്നിവരേയും തെരഞ്ഞെടുത്തു.

നവംബര്‍ 29-ന് വൈകുന്നേരം ആറിന് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് എല്ലാവരേയും സ്വാഗതം ചെയ്തു.

ഇലക്ഷന്‍ കമ്മീഷണര്‍ തോമസ് എം. ജോര്‍ജും ഐപ്പ് ഉമ്മന്‍ മാരേട്ട്, അലക്സ് അലക്സാണ്ടര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം