സംസ്കൃതി അനുശോചിച്ചു
Tuesday, December 29, 2015 8:02 AM IST
ദോഹ: പ്രമുഖ ചിന്തകനും പ്രഭാഷകനുമായിരുന്ന പ്രഫ. വി. അരവിന്ദാക്ഷന്റെ ദേഹവിയോഗത്തില്‍ സംസ്കൃതി അനുശോചിച്ചു. സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീല്‍, ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, വൈസ് പ്രസിഡന്റുമാരായ മുഹമ്മദലി, സന്തോഷ് തൂണേരി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രമോദ് ചന്ദ്രന്‍ ചേമ്പില്‍, പി.എന്‍. ബാബുരാജന്‍, ഇ.എം. സുധീര്‍, വനിതാവേദി പ്രസിഡന്റ് പ്രഭ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.