തോമസ് പി. അലക്സാണ്ടര്‍ ന്യൂജേഴ്സിയില്‍ നിര്യാതനായി
Tuesday, December 29, 2015 7:02 AM IST
വെറോണ (ന്യൂജേഴ്സി): മാവേലിക്കര മേടയില്‍ പുത്തന്‍പുരയില്‍ എം.ഡി. തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകന്‍ തോമസ് പി. അലക്സാണ്ടര്‍ (തങ്കച്ചന്‍-81) വെസ്റ് കാള്‍ഡ്വില്ലില്‍ നിര്യാതനായി. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക അംഗമായിരുന്നു.

പൊന്നമ്മ അലക്സാണ്ടറാണു ഭാര്യ. മക്കള്‍ : വിന്നി ഫെഡറിക്ക്, ഡോളി അലക്സാണ്ടര്‍, ആനി ക്ളിംഗര്‍. കൊച്ചുമക്കള്‍ : ജോഷ്വാ, ജേയ്സ്, ജീനാ, അന്‍യ, ജോനാഥന്‍.

വേയ്ക്ക് സര്‍വ്വീസ് ഡിസംബര്‍ 30 ബുധനാഴ്ച നാലു മുതല്‍ എട്ടു വരെ ലിവിംഗ്സ്റണിലുളള ക്വിന്‍ ഹോപ്പിങ് ഫ്യൂണറല്‍ ഹോമില്‍ (145 ഋമ ങീൌി ജഹലമമിെ അ്ല). ഡിസംബര്‍ 31 (വ്യാഴാഴ്ച) രാവിലെ ഒമ്പതു മുതല്‍ പത്തു വരെ പൊതുദര്‍ശനം. പത്തു മുതല്‍ പതിനൊന്നു വരെ സംസ്കാരശുശ്രൂഷകള്‍. 11.30-നു സംസ്കാരം ഈസ്റ് ഹാനോവറിലുളള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (225 ഞശറഴലറമഹല അ്ല).

1976-ലാണു അമേരിക്കയിലെത്തിയത്. പോര്‍ട്ട് അഥോറിറ്റി ഓഫ് ന്യൂയോര്‍ക്ക് ആന്‍ഡ് ന്യൂജഴ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ബോംബേ മുനിസിപ്പല്‍ കോര്‍പറേഷനിലും ജോലി ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍