ജിദ്ദയില്‍ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു
Monday, December 28, 2015 8:36 AM IST
ജിദ്ദ: തിരൂര്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറിയും ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റി അധ്യാപകനുമായ മടതിലകത് മുഹമ്മദ് അസ്ലം (37) ഹൃദയാഘാതം മൂലം മരിച്ചു.

തിങ്കളാഴ്ച രാവിലെ ആയിരുന്നു അന്ത്യം. മൃതദേഹം ജിദ്ദ നാഷണല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

തിരുനാവായ കൊടക്കല്‍ അജിതപടി സ്വദേശിയായ അസ്ലം കുടുംബ സമേതമാണ് ജിദ്ദയില്‍ താമസിക്കുന്നത്. പിതാവ് അബൂബക്കറും ജിദ്ദയിലാണു ജോലി ചെയ്യുന്നത്.

ഭാര്യ: ഷഹനാസ് മോള്‍, മക്കള്‍: അല്‍മാസ്, അല്‍ഹാന്‍.

വിവരം അറിഞ്ഞയുടന്‍ കെഎംസിസി നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൌലവി, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി എന്നിവര്‍ സന്ദര്‍ശിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍