ഷാഫി ചാലിയത്തിനു സ്വീകരണം നല്‍കി
Monday, December 28, 2015 8:34 AM IST
റിയാദ്: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗവും പ്രമുഖ വാഗ്മിയുമായ ഷാഫി ചാലിയത്തിന് സ്വീകരണം നല്‍കി.

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ എം. മൊയ്തീന്‍ കോയ, അബ്ദുറഹ്മാന്‍ ഫറൂഖ്, ഹനീഫ മുര്‍ക്കനാട്, സി.കെ. ഹംസക്കോയ, കുഞ്ഞോയി കോടമ്പുഴ, അഷ്റഫ് അലി മഞ്ചേരി, സഹീര്‍ കോടമ്പുഴ, അബ്ദുല്‍ ബാരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രണ്ടാഴ്ച സൌദിയില്‍ പര്യടനം നടത്തുന്ന അദ്ദേഹം കെഎംസിസിയുടെ വിവിധ പ്രവിശ്യാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍