ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൌഹൃദ സംഗമം സംഘടിപ്പിച്ചു
Monday, December 28, 2015 8:28 AM IST
ജിദ്ദ: എംഎസ്എം സംഘടിപ്പിക്കുന്ന ഇരുപതാമത് പ്രഫഷണല്‍ വിദ്യാര്‍ഥികളുടെ സമ്മേളനത്തിന്റെ (പ്രോഫ്കോ) പ്രചാരണാര്‍ഥം ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച സൌഹൃദസംഗമം ശ്രദ്ദേയമായി.

ജിദ്ദയിലെ മതമാധ്യമസാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച ചര്‍ച്ച ഭീകരവാദം പ്രവാചകനെ അനുകരിക്കുകയണ്, അപനിര്‍മിക്കുകയാണ് എന്ന പ്രോഫ്കോ പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സമാധാനത്തിന്റെ മതമായ ഇസ്ലാമിലും കാരുണ്യത്തിന്റെ നിറകുടമായ മുഹമ്മദ് നബി(സ)യിലും ഭീകരവാദത്തിനും വര്‍ഗീയതയ്ക്കും തെളിവുകള്‍ ഉണ്ടാവുകയില്ലെന്നു യോഗം അഭിപ്രായപ്പെട്ടു.

ഭീകരവാദം സാമ്രാജ്യത്വ സൃഷ്ടിയാണുെം പ്രവാചക നിന്ദയിലൂടെ മുസ്ലിംകളെ വികാരം കൊള്ളിച്ച് കലാപകാരികളാക്കുക എന്ന സാമ്രാജത്വ അജന്‍ഡ തിരിച്ചറിയണമെന്നും എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈര്‍ പീടിയേക്കല്‍ പ്രസ്താവിച്ചു.

ഇമ്പാല കോഫറന്‍സ് ഹാളില്‍ നടന്ന സൌഹൃദ സംഗമത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് (ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി) സ്വാഗതം ആശംസിച്ചു. എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ സ്വലാഹി, ജനാബ് അബൂബക്കര്‍ അരിമ്പ്ര (കെഎംസിസി) , വി.കെ. അബ്ദുല്‍ റൌഫ് (നവോദയ), മുഹമ്മദ് അലി കോട്ട (ചലം അഴല), അബ്ദുല്‍ ലത്തീഫ് മലപ്പുറം (ചലം അഴല), പി.എം. അമീര്‍ അലി, അബ്ദുല്‍ ഹമീദ്, പി.എം. മായിന്‍ കുട്ടി (മലയാളം ന്യൂസ്), സി.കെ. ഷാക്കിര്‍(ചന്ദ്രിക), കബീര്‍ കൊണ്േടാട്ടി (തേജസ്), ബഷീര്‍ തൊട്ടിയന്‍ (ജീവന്‍ ന്യൂസ്), സുല്‍ഫിക്കര്‍ ഒതായി (ഇന്ത്യവിഷന്‍, അമൃത ടിവി), ജാഫറലി പാലക്കാട്, ജാഫര്‍ (മാതൃഭൂമി), പി.എം.എ ജലീല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ശിഹാബ് സലഫി (സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി) നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍