വി.സി. രാജന്‍ നിര്യാതനായി
Monday, December 28, 2015 7:39 AM IST
ക്രോയ്ഡോണ്‍: ഒഐസിസി യുകെയുടെ പ്രവര്‍ത്തക സമിതിഅംഗവും കെസിഡബ്ള്യുഎ ട്രസ്റിന്റെ സെക്രട്ടറിയുമായ ജവഹര്‍ ലാലിന്റെ പിതാവ് വി.സി. രാജന്‍ (വാഴപ്പള്ളി ബംഗ്ളാവ്, ടി.ബി ജംഗ്ഷന്‍, ആറ്റിങ്ങല്‍) നിര്യാതനായി. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിച്ചു യുകെയില്‍ മടങ്ങിയെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു പിതാവിന്റെ വേര്‍പാട് അറിയിച്ചുകൊണ്ടുള്ള സന്ദേശം എത്തുന്നത്.

മക്കള്‍: ജവഹര്‍(യു.കെ), ദീപ (കേരളം), മനോജ് (ന്യൂകാസില്‍ ,യുകെ) മരുമക്കള്‍: പ്രസാദ്(കേരളം), ബിന്ദു, ലക്സി. ഒഐസിസി യുകെ ഭാരവാഹി ജവഹര്‍ ലാലിന്റെ പിതാവിന്റെ നിര്യാണത്തില്‍ ഒഐസിസി നാഷണല്‍ കമ്മിറ്റിയും സറെ റീജണും അഗാധമായ ദുഃഖം രേഖപെടുത്തി.