പ്രവാസി വോട്ടവകാശം, നടപടികള്‍ ത്വരിതപ്പെടുത്തുക: കല കുവൈറ്റ്
Saturday, December 26, 2015 10:41 AM IST
കുവൈത്ത് സിറ്റി: നിരന്തരമായ ആവശ്യങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ യാഥാര്‍ഥ്യമാകുന്ന പ്രവാസി വോട്ടവകാശം പ്രാബല്യത്തില്‍ വരുത്തുവാന്‍ വേഗത്തിലുള്ള നടപടികള്‍ ഉണ്ടാകണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സാല്‍മിയ മേഖല സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നില നില്‍ക്കുന്ന അവ്യക്തതകള്‍ നീക്കി പ്രവാസികള്‍ക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം ലഭിക്കേണ്ടതുണ്ട്. വോട്ടെടുപ്പില്‍ പങ്കാളിയാകുക വഴി, പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ചെവികൊടുക്കാന്‍ ഭരണാധികാരികള്‍ തയാറാകേണ്ടിവരും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

നൌഷാദ് നഗറില്‍ (സാല്‍മിയ എന്‍സിഐഎം ഹാള്‍) നടന്ന സമ്മേളനം എന്‍. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ, സുഷമ ശബരി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. മേഖല സെക്രട്ടറി രമേശ് കണ്ണപുരം പ്രവര്‍ത്തന റിപ്പോര്‍ട്ടും കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി.വി. ഹിക്മത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 18 പേര്‍ പങ്കെടുത്ത പൊതു ചര്‍ച്ചയ്ക്കും തുടര്‍ന്നുള്ള മറുപടിക്കും ശേഷം റിപ്പോര്‍ട്ടുകള്‍ സമ്മേളനം അംഗീകരിച്ചു. വിജയ്കൃഷ്ണന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖലയിലെ 10 യൂണിറ്റ് സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് മേഖല സമ്മേളനത്തില്‍ സംബന്ധിച്ചത്. അനില്‍കുമാര്‍, സജിത്ത് കടലുണ്ടി, സ്റാലിന്‍ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റി, സുരേഷ്ബാബു, വിനോദ് എന്നിവരുള്‍പ്പെട്ട രജിസ്ട്രേഷന്‍ കമ്മിറ്റി മാത്യു, ജോസഫ് നാനി (മിന്റ്സ്) കിരണ്‍, ഷംസുദ്ദീന്‍, രമേശ് നാരായണന്‍, വിജയ്കൃഷ്ണന്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ സമ്മേളന നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. സ്റാലിന്‍ കെ. ഫ്രാന്‍സിസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.



സമ്മേളനം വിനോദ് കെ. ജോണിനെ പ്രസിഡന്റായും രമേശ് കണ്ണപുരത്തെ സെക്രട്ടറിയായും സജിത്ത് കടലുണ്ടി, മുസ്തഫ, രമേശ് നാരയണന്‍, പി.ആര്‍. കിരണ്‍, രാജീവ് അമ്പാട്ട്, സുജിത് ഗോപിനാഥ്, ഷാനവാസ്, വിജയ് കൃഷ്ണന്‍, ജോസഫ് നാനി എന്നിവരടങ്ങിയ 11 എക്സിക്യുട്ടീവ് അടക്കം 21 അംഗ പുതിയ മേഖലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ഷാജു വി. ഹനീഫും ട്രഷറര്‍ അനില്‍ കൂക്കിരിയും സംസാരിച്ചു. മേഖലയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അരുണ്‍കുമാര്‍, അബ്ദുല്‍ നിസാര്‍, അരവിന്ദാക്ഷന്‍ എന്നിവര്‍ സ്റിയറിംഗ് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു. സമ്മേളനത്തിന് സ്വാഗത സംഘം ചെയര്‍മാന്‍ ജെ. സജി സ്വാഗതവും മേഖല പ്രസിഡന്റ് വിനോദ് കെ. ജോണ്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍