നാസ് വക്കത്തിന് കായിക പ്രേമികളുടെ ആദരവ്
Saturday, December 26, 2015 8:55 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനായ നാസ് വക്കത്തെ കായിക പ്രേമികള്‍ ആദരിച്ചു. ദമാം ഖാലിദിയ സ്പോട്സ് ക്ളബ് സംഘടിപ്പിച്ച ഫുട്ബോള്‍ മേളയിലാണ് ആദരവ് നല്‍കിയത്.

ഒന്നര ദശകത്തോളമായി ഇവിടെ മരണപ്പെടുന്ന പ്രവാസികളുടെ മ്യതദേഹം മറവുചെയ്യുന്നതിനും നാട്ടില്‍ എത്തിക്കുന്നതിനും കര്‍മ നിരതമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന നാസ് വക്കം ദിനേന നാടു കടത്തില്‍ കേന്ദ്രത്തിലടക്കം നിരവധി പേര്‍ക്കാണ് സഹായം നല്‍കി വരുന്നതെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം കിഴക്കന്‍ പ്രവിശ്യക്ക് ഒരു മുതല്‍ കൂട്ടാണെന്ന് ക്ളബ് ഭാരവാഹികള്‍ പറഞ്ഞു.

മന്‍സൂര്‍ മങ്കട, അഷ് റഫലി, സാബിത് പാവറട്ടി എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ സമ്മാനിച്ചു. അര്‍പ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉണ്െടങ്കില്‍ ഏത് പ്രവാസിക്കും ജീവകാരുണ്യ മേഖലകളില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ നാസ് വക്കം പറഞ്ഞു. ആബിദലി, റിയാസ് പട്ടാമ്പി, സകീര്‍ പാലക്കാട്, റഷീദ് വേങ്ങര, ഹനീഫ ചേളാരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം