മയോ ക്ളിനിക്കില്‍ എ.കെ. ആന്റണിയുടെ പരിശോധനകള്‍ പൂര്‍ത്തിയായി, യതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് ഡോക്ടര്‍മാര്‍
Saturday, December 26, 2015 4:28 AM IST
ന്യൂയോര്‍ക്ക്: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി അമേരികയിലെ മയോ ക്ളിനികില്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി യതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് ഉറപ്പു വരുത്തി.

പിഇടി സ്കാന്‍, എംആര്‍ഐ സ്കാന്‍ തുടങ്ങിയവയുടെ പരിശോധനാഫലങ്ങളില്‍ രോഗത്തിന്റെ ഒരു ലക്ഷണവും കണ്ടില്ല. രണ്ടും നെഗറ്റീവ് ആയതു കൊണ്ട് ഡല്‍ഹിയില്‍ നിന്നും സംശയിച്ചതുപോലുള്ള രോഗങ്ങളൊന്നും ഇല്ല. കൂടാതെ ബയോപ്സി ടെസ്റുകളും വളരെ അനുകൂലമാണ്. എല്ലാം വളരെ നോര്‍മല്‍ ആണ് . ആന്റണിയെ പരിശോധിച്ച ഡോക്ടര്‍മാരായ ഷാജി പ്രഭാകരാന്‍ , അമിത് ഘോഷ് എന്നിവരും തുടക്കം മുതല്‍ പരിശോധനകള്‍ക്ക് കൂടെ നിന്ന മുന്‍ അഅജക പ്രസിഡന്റ് ഡോക്ടര്‍ നന്ദകുമാറും അഭിപ്രായപ്പെട്ടു.

തുടക്കത്തില വളരെ പ്രയാസത്തിലായിരുന്ന ആന്റണി ടെസ്റ് വിവരങ്ങള്‍ അറിഞ്ഞ ശേഷം വളരെ ഉത്സാഹത്തിലും സന്തോഷതിലുമാണ് .ഡല്‍ഹിയിലെ പരിശോധനയില്‍ വളരെ പ്രയാസത്തിലായിരുന്ന ആന്റണിയെ സോണിയാ ഗാന്ധിയുടേയും , അഹമ്മദ് പട്ടേലിന്റെയും നിര്‍ബന്ധത്തിലാണ് തിരക്കിട്ട പരിപാടികള്‍ മാറ്റി വച്ചു കേരള അഭ്യന്തര മന്ത്രി പ്രത്യേക താത്പര്യമെടുത്തു അമേരിക്കയിലെ മിന്നസോട്ട റോച്ചസ്റര്‍ മയോ ക്ളിനിക്കില്‍ എത്തിച്ചതും പരിശോധനകള്‍ക്ക് നേതൃത്വം നല്കിയതും.

അമേരിക്കയിലെ വിദഗ്ധ ഡോക്ടറും മുന്‍ ആപി പ്രസിഡന്റുമായ ഡോക്ടര്‍ നരേന്ദ്ര കുമാര്‍ എന്നിവരും മയോ ക്ളിനികിലെ ഡോക്ടര്‍മാരായ അമിത് ഘോഷ് , ഷാജി പ്രഭാകരാന്‍ എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്കിയത്

ജയ് ഹിന്ദ് ടീവീ ഡയറക്ടര്‍ ഫെലിക്സ് സൈമണ്‍, .മയോ ക്ളിനിക്കിലെ ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണന്‍ ,മിനിയാപ്പോളിസിലെ വി.ടി .നജീബ് , വിശ്വനാഥ മേനോന്‍, ഉമ്മര്‍ ഷെര്‍വ്വനീ ,മാത്യു തച്ചില്‍ , അന്‍വര്‍ സിദ്ധിഖ് തുടങ്ങിയവരും നേതാക്കളെ സഹായിക്കാന്‍ കൂടെയുണ്ടായിരുന്നു ആന്റണിയും ,രമേശ് ചെന്നിത്തലയും സംഘവും ഇന്നോ നാളെയോ ആശുപത്രിവിടും. യു.എ. നസീര്‍, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.