ഡോ. രാകേഷ് ജയിന് നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് അവാര്‍ഡ്
Thursday, December 24, 2015 7:16 AM IST
ബോസ്റണ്‍: ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ ആന്‍ഡ് മാസ്ച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റല്‍ ഡോ. രാകേഷ് ജയിനെ നാഷണല്‍ മെഡിക്കല്‍ സയന്‍സ് അവാര്‍ഡിന് തെരഞ്ഞെടുത്തതായി വൈറ്റ് ഹൌസ് അറിയിച്ചു.

ഡിസംബര്‍ 22ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് അവാര്‍ഡിനര്‍ഹരായ ഒമ്പതു പേരുടെ ലിസ്റ് അംഗീകരിച്ചത്.

സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ നേട്ടങ്ങള്‍ക്കും നേതൃത്വത്തിനും അമേരിക്കന്‍ ഗവണ്‍മെന്റ് നല്‍കുന്ന പരമോന്ന ബഹുമതിക്കാണ് ഇന്ത്യന്‍-അമേരിക്കന്‍ പ്രഫസറായ ഡോ. രാകേഷ് ജയിന്‍ അര്‍ഹനായത്. നാഷണല്‍ അക്കാഡമി മെഡിസിന്‍, എന്‍ജിനിയറിംഗ്, നാഷണല്‍ അക്കാഡമി ഓഫ് സയന്‍സ് എന്നീ മൂന്നു വിഭാഗങ്ങളിലും ഡോ. രാകേഷ് അംഗമാണ്.

ഇന്ത്യയിലെ കാണ്‍പൂര്‍ ഐഐടിയില്‍നിന്നും ബിരുദം നേടിയ രാകേഷ് ഡലവെയര്‍ യൂണിവേഴ്സിറ്റിയില്‍നിന്നും എംഎസും പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.

2016 ആദ്യം വൈറ്റ് ഹൌസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍