കുവൈത്ത് പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ സ്കോളര്‍ഷിപ്പ് വിതരണം ജനുവരി രണ്ടിന്
Thursday, December 24, 2015 7:06 AM IST
കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ 2015-16 വര്‍ഷത്തെ ഹോപ്പ് സ്കോളര്‍ഷിപ്പ് വിതരണം ജനുവരി രണ്ടിന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും.

കുവൈറ്റിലെ പത്തനംതിട്ട ജില്ലക്കാരായ പ്രവാസികള്‍ അവരുടെ നിത്യജീവിതത്തില്‍ അഭിമുഖികരിക്കുന്ന നിരവധിയായ പ്രശങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ട സഹായം എത്തിക്കുന്നതിനോടൊപ്പം സാംസ്കാരിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് പത്തനംതിട്ട ജില്ലാ അസോസിയേഷന്‍.

അസോസിയേഷന്റെ ജീവകാരുണ്യ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഹോപ് സ്കോളര്‍ഷിപ്പ് പദ്ധതി, പത്തനംതിട്ട ജില്ലയിലെ സമര്‍ഥരും എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുമായ കുട്ടികള്‍ക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലക്കിയിട്ടുള്ളതാണ്. ജില്ലയിലെ പിന്നോക്ക മലയോര ഗ്രാമങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 23 വിദ്യാലയങ്ങളില്‍ നിന്നുള്ള 46 കുട്ടികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹാരായിട്ടുള്ളത്.

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ജനപ്രധിനിധികളും, കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

കലാകായിക രംഗങ്ങളില്‍ സംസ്ഥാന,ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പത്തനംതിട്ട ജില്ലയുടെ യശസ് ഉയര്‍ത്തിയ പ്രതിഭകളെയും പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കും.

ഇപ്പോള്‍ നാട്ടിലുള്ള പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ പ്രവര്‍ത്തകരെയും മുന്‍കാല പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ുൃലശെറലി@ുമേറശൃശര.ീൃഴ /യശഷശ.ാൌൃമഹശ@ഴാമശഹ.രീാ , 919961562528, 919447086684, 918606356679, 91 9544463611