പ്രസംഗ പരിശീലന കളരിക്ക് തുടക്കമായി
Wednesday, December 23, 2015 10:23 AM IST
റിയാദ്: റിയാദ് മലയാളം ടോസ്റ് മാസ്റര്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രസംഗ പരിശീലന കളരിക്ക് തുടക്കമായി. മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള കൊടുവള്ളി വില്ലയില്‍ നടന്ന പരിപാടിയില്‍ അബ്ദുള്ള ഹസന്‍ അധ്യക്ഷത വഹിച്ചു. ആന്റണി മേനാച്ചേരി വിദ്യാഭ്യാസ പരിപാടി അവതരിപ്പിച്ചു.

സ്റേജ് കമ്പം ഇല്ലാതെ വ്യക്തമായും ശക്തവുമായ ഭാഷയില്‍ എങ്ങനെ പ്രസംഗം അവതരിപ്പിക്കണമെന്ന് നിരവധി ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചു. രണ്ടു വീതം അതിഥികള്‍ വേദിയില്‍ വന്ന് പരസ്പരം പരിചയപ്പെടുത്തിക്കൊണ്ട് സദസുമായി സംവദിച്ചു. തല്‍സമയ പ്രസംഗ മല്‍സരത്തിന് വിജയ്കുമാര്‍ നേതൃത്വം നല്‍കി. പൊതുനിരീക്ഷകന്‍ റസൂല്‍ സലാം കളരി വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഡിവിഷന്‍ എ ഡയറക്ടര്‍ രാജുഫിലിപ്പ് കളരിക്ക് നേതൃത്വം നല്‍കി. സര്‍ജന്റ് അറ്റ് ആംസ് ഹബീബ് റഹ്്മാന്‍ സ്വാഗതം പറഞ്ഞു. കളരി അംഗങ്ങള്‍ക്കുള്ള കൈപുസ്തകം പരിപാടിയില്‍ വിതരണം ചെയ്തു.

പ്രസംഗ പരിശീലന കളരിയുടെ തുടര്‍ പരിപാടികള്‍ അടുത്ത മൂന്ന് വെള്ളിയാഴ്ചകളിലായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0563422001, 0532596886.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍