ഇല്ലിനോയി മലയാളി അസോസിയേഷന്റെ ക്രിസ്മസ്-നവവത്സരാഘോഷം മാറ്റിവച്ചു
Wednesday, December 23, 2015 10:16 AM IST
ഷിക്കാഗോ: ചില സാങ്കേതിക കാരണങ്ങളാല്‍ ജനുവരി രണ്ടിന് (ശനി) മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ക്രിസ്മസ്- നവവത്സരാഘോഷ പരിപാടി മാറ്റിവച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്റെ കുടുംബ സംഗമത്തിന്റെ തീയതി പിന്നീട് അറിയിക്കും.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ എല്ലാ പരിപാടികളിലും പങ്കെടുത്ത് വിജയിപ്പിക്കുന്ന ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ക്രിസ്മസിന്റേയും പുതുവത്സരത്തിന്റേയും ആശംസകള്‍ നേരുന്നതോടൊപ്പം നന്ദിയും അറിയിച്ചു.

വിവരങ്ങള്‍ക്ക്: സാം ജോര്‍ജ് (പ്രസിഡന്റ്) 773 671 6073, ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം