നെസ്റോയില്‍ വര്‍ഷാന്ത്യ പ്രമോഷന്‍ വില്‍പ്പന ആരംഭിച്ചു
Wednesday, December 23, 2015 8:30 AM IST
റിയാദ്: ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ റിയാദ് ബത്ഹ, അസീസിയ ഗാര്‍ഡേനിയ സെന്ററുകളില്‍ വര്‍ഷാന്ത്യ പ്രമോഷന്‍ വില്‍പ്പന പ്രഖ്യാപിച്ചു.

ഡിസംബര്‍ 24, 25, 25 തീയതികളിലാണ് ഈ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇയര്‍ പ്ളസ് പ്രമോഷന്‍ ഉണ്ടായിരിക്കുക. ഗ്രോസറി, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, പഴം, പച്ചക്കറി തുടങ്ങി എല്ലാ വിഭാഗങ്ങളിലും വന്‍ വിലക്കുറവിനോടൊപ്പം വണ്‍ പ്ളസ് വണ്‍, 2 പ്ളസ് വണ്‍ തുടങ്ങിയ പ്രമോഷനുകളും ഈ ദിവസങ്ങളില്‍ ലഭ്യമാണ്. വീട്ടുപകരണങ്ങളുടെയും ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടേയും വിഭാഗങ്ങളിലും പ്രത്യേകമായി ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വിഭാഗങ്ങളിലും പ്രത്യേക ഓഫറുകളും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കും.

സൂപ്പര്‍മാര്‍ക്കറ്റ് ഉത്പന്നങ്ങള്‍ക്ക് ഓരോ 10 റിയാല്‍ പര്‍ച്ചേസിനും ഒരു പോയിന്റ് വീതവും ഡിപ്പാര്‍ട്ട്മെന്റ്ല്‍ സ്റോറില്‍ ഐടി, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഒഴികെയുള്ളവക്ക് ഓരോ 10 റിയാലിനും രണ്ട് പോയിന്റ് വീതവും നല്‍കുന്നതാണു പുതിയ പ്രോഗ്രാം.

നെസ്റോയുടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ജുബൈലില്‍ ഫെബ്രുവരി മൂന്നിന് ഉപഭോക്താക്കള്‍ക്ക് തുറന്നു കൊടുക്കുമെന്നു മാനേജ്മെന്റ് അറിയിച്ചു. ശഖ്റ, മജ്മ, റിയാദ് ന്യൂ സനയ്യ, ദമാം അല്‍ ബിലാദ് മാള്‍ എന്നിവിടങ്ങളിലും ഉടനെതന്നെ നെസ്റ്റോ ഹൈപ്പറുകള്‍ തുറക്കും.

2004 ല്‍ പ്രവര്‍ത്തനമാരംഭിച്ച നെസ്റോ ഇതിനകം വന്‍നേട്ടമാണു കൈവരിച്ചതെന്നും റിയാദിലെ പ്രവാസി സമൂഹത്തില്‍ നിന്നും സ്വദേശികളില്‍ നിന്നു നല്ല സ്വീകരണമാണ് നെസ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കെ.ഐ. നാസര്‍ (ബിസിനസ് ഡവലപ്മെന്റ് ഡയറക്ടര്‍), കെ.ആര്‍. രാജു (ഫിനാന്‍സ് മാനേജര്‍), വി.എം. ഫസലുദ്ദീന്‍ (പ്രൊക്യൂര്‍മെന്റ് മാനേജര്‍), എച്ച്. ബഷീര്‍ (എച്ച്ആര്‍ മാനേജര്‍), ബി. രഘുരാജ് (റീജണല്‍ ജനറല്‍ മാനേജര്‍), ഇംറാന്‍ സേട്ട് (മാര്‍ക്കറ്റിംഗ് മാനേജര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍