ഡോ. ഷബീര്‍ നെല്ലിക്കോട് ദുബായി കെഎംസിസിയില്‍ രോഗികളെ പരിശോധിക്കും
Wednesday, December 23, 2015 8:29 AM IST
ദുബായി: പ്രവാസി സമൂഹത്തിന് വൈദ്യസേവനങ്ങള്‍ സൌജന്യമാക്കുകയെന്ന ലക്ഷ്യത്തോടെ ദുബായി കെഎംസിസി ആവിഷ്കരിച്ച 'മൈ ഡോക്ടര്‍' പദ്ധതിയില്‍ ജനുവരി ആദ്യവാരത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

ജിഎംസി ക്ളിനിക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പ്രഗല്ഭ ന്യൂറോളജി വിദഗ്ധനും യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷബീര്‍ നെല്ലിക്കോട് രോഗികളെ പരിശോധിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 31നു മുമ്പ് അല്‍ ബറാഹയിലെ കെഎംസിസി ഓഫീസില്‍ പേര് രജിസ്റര്‍ചെയ്യണമെന്നു പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയും ജനറല്‍സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും 'മൈഡോക്ടര്‍' ചെയര്‍മാന്‍ ആര്‍. ഷുക്കൂറും അറിയിച്ചു.

വിവരങ്ങള്‍ക്ക്: 04 2727773.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍