സ്വര്‍ഗവാതില്‍ വൈകുണ്ഠ ഏകാദശി വെസ്റ് ചെസ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍
Tuesday, December 22, 2015 7:16 AM IST
ന്യൂയോര്‍ക്ക്: ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശി വൈകുണ്ഠ ഏകാദശി അഥവാ സ്വര്‍ഗവാതില്‍ ഏകാദശി എന്നറിയപ്പെടുന്നു. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ഡിസംബര്‍ 21 നും കറുത്തപക്ഷ ഏകാദശി ജനുവരി അഞ്ചിനുമാണ്. കൃഷ്ണന്‍ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വര്‍ഗവാതില്‍ അഥവാ വൈകുണ്ഠ ഏകാദശി എന്നാണ് ഐതിഹ്യം. സ്വര്‍ഗവാതില്‍ ഏകാദശി ദിവസം പ്രത്യേക പൂജകള്‍ നടക്കും. ഈ ദിവസം വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നതു സ്വര്‍ഗത്തില്‍ എത്തിയ പുണ്യം ലഭിക്കുമെന്നാണു വിശ്വാസം. ഒരു വര്‍ഷത്തില്‍ 24 ഏകാദശികളാണു വരുന്നത്. ധനുമാസത്തില്‍ വരുന്ന രണ്ട് ഏകാദശികളും അനുഷ്ഠിക്കുന്നത് ഉത്തമമാണ്.കുചേലനെ കുബേരനാക്കുന്ന എന്ന ഒരു വിശ്യസം ഇതിന്റെ പിന്നിലുണ്ട്.
ഇന്നു വൈകുന്നേരം ആറു മുതല്‍ പ്രത്യേക പൂജയോടു വെസ്റ് ചെസ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്നു.

റിപ്പോര്‍ട്ട്: പാര്‍ത്ഥസാരഥി പിള്ള