എ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലയ്ക്കും സ്വീകരണം നല്‍കി
Monday, December 21, 2015 8:51 AM IST
ഷിക്കാഗോ: സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി, ഭാര്യ എലിസബത്ത്, മകന്‍ സുനില്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഐഎന്‍ഒസി ഷിക്കാഗോ സ്വീകരണം നല്‍കി.

ഷിക്കാഗോ ഒഹയര്‍ എയര്‍ പോര്‍ട്ടില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഐഎന്‍ഒസി പ്രവര്‍ത്തകരായ പ്രസിഡന്റ് അഗസ്റിന്‍ കരിംകുറ്റിയില്‍, ജനറല്‍ സെക്രട്ടറി തമ്പി മാത്യു, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍, സെക്രട്ടറി ബാബു മാത്യു, യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായ മാത്യൂസ് ടോബിന്‍, പ്രവീണ്‍ സന്തോഷ് നായര്‍, സജി കുര്യന്‍, റിന്‍സി കുര്യന്‍, ഫെലിക്സ് മുണ്ടപ്ളാക്കല്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍, മുന്‍ പ്രസിഡന്റുമാരായ സതീശന്‍ നായര്‍, തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: തോമസ് മാത്യു പടന്നമാക്കല്‍