മുഹബത്തെ റസൂല്‍ പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു
Monday, December 21, 2015 8:49 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ ജനുവരി ഒന്നിന് അബാസിയയില്‍ സംഘടിപ്പിക്കുന്ന മുഹബത്തെ റസൂല്‍ 2016 ന്റെ പ്രചരണാര്‍ഥം ഫഹാഹീല്‍ മേഘല കമ്മിറ്റി സംഘടിപ്പിച്ച മുഹബത്തെ റസൂല്‍ പ്രചാരണ സമ്മേളനം കെഐസി ചെയര്‍മാന്‍ നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മഹബുല ഉദയം ഓടിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. ആബിദ് ഖാസിമി അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ ഫൈസി, മുഹമ്മദ് അലി ഫൈസി, താഹിര്‍ ഫൈസി, കരീം ഫൈസി, ഇസ്മയില്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി. ഇസ്മയില്‍ പയ്യന്നൂര്‍ സ്വാഗതവും ഗഫൂര്‍ ഫൈസി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍