നവയുഗം സഫിയ അജിത് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനു തുടക്കം
Monday, December 21, 2015 7:33 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി അല്‍ ഖോബാര്‍ മേഖല സംഘടിപ്പിക്കുന്ന സഫിയ അജിത് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനു അല്‍ ഖോബാര്‍ റാക്കയിലെ സാബ്സ മൈതാനത്തില്‍ ഗംഭീര തുടക്കം. നൂറു കണക്കിനു ക്രിക്കറ്റ് പ്രേമികളും നവയുഗം പ്രവര്‍ത്തകരും സാമൂഹ്യ -സാംസ്കാരിക നേതാക്കന്മാരും ക്രിക്കെറ്റ് കളിക്കാരും പങ്കെടുത്ത പ്രൌഡഗംഭീരമായ ചടങ്ങില്‍ ദമ്മാം വനിതാ തര്‍ഹീലിലെ സാമൂഹ്യ സുരക്ഷ വിഭാഗം ഓഫീസര്‍ സാദിക്ക് ഇബ്നു അബ്ദുള്ള അല്‍ ഹസന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. എക്സ്പ്രസ് മണി കണ്‍ട്രി മാനേജര്‍ ആല്‍ബിന്‍ ജോസഫ് ,നവയുഗം കേന്ദ്ര കമ്മിറ്റി ജെനറല്‍ സെക്രട്ടറി കെ.ആര്‍ അജിത്, പ്രസിഡന്റ് ഉണ്ണി പൂചെടിയില്‍ ,രക്ഷാധികാരി അജിത് ഇബ്രാഹിം ,സാജന്‍ കണിയാപുരം, നവാസ് ചാന്നാങ്കര, ആല്‍ഫഷാജി റിയാസ് ഇസ്മയില്‍, ഹുസൈന്‍ കുന്നിക്കോട്, റഹീം തോളിക്കോട്,ലത്തീഫ് മൈനാഗപള്ളി, ഷമീല്‍ നെല്ലിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജമാല്‍ വില്ല്യാപ്പള്ളി സ്വഗതവും , ജനറല്‍ കണ്‍വീണര്‍ സുബിവര്‍മ നന്ദിയും പറഞ്ഞു. നവയുഗം കോബാര്‍ മേഖല സെക്രട്ടറി കാര്യറ എം.എ. വാഹിദും , പ്രസിഡന്റ് അരുണ്‍ ചാത്തന്നൂരും മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകളെ സദസ്സിനും വിശിഷ്ടവ്യക്തികള്‍ക്കും പരിചയപ്പെടുത്തി.

തുടര്‍ച്ചയായി നാലു വെള്ളിയാഴ്ചകളില്‍ നടക്കുന്ന ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍, സൌദി അറേബ്യയില്‍നിന്നുള്ള ഏറ്റവും മികച്ച 32 ടീമുകള്‍ പങ്കെടുക്കുന്നു. ജനുവരി എട്ടാം തീയതി സെമി ഫൈനല്‍, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും, പ്രവശ്യയിലെ സമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി സ്ഥാപനങ്ങളുടെ മേധാവികളും നൂറുകണക്കിന് പ്രവാസികളും പങ്കെടുക്കുന്ന വര്‍ണ്ണ ശബളമായ സമാപന ചടങ്ങും ക്രമീകരിക്കുന്നു. സമാപന ചടങ്ങില്‍ വെച്ച് ടൂര്‍ണമെന്റ് വിന്നര്‍ക്കുള്ള സമ്മാനത്തുകയായി ചെ 5001 റിയാലും, സഫിയ അജിത് സ്മാരക എവറോളിംഗ് ട്രോഫിയും, പ്രശസ്തിപത്രവും നല്‍കും. ഫസ്റ് റണ്ണര്‍അപ്പിന് 2501 റിയാലും ട്രോഫിയും, പ്രശസ്തിപത്രവും നല്‍കും, സെക്കന്‍ഡ് റണ്ണര്‍അപ്പിന് 1001 റിയാലും ട്രോഫിയും പ്രശസ്തിപത്രവും നല്‍കും. കൂടാതെ എല്ലാ മത്സരങ്ങള്‍ക്കും മാന്‍ ഓഫ് ദി മാച്ച്, ടൂര്‍ണമെന്റ് മാന്‍ ഓഫ് ദി സീരിസ്, ബെസ്റ് ബാറ്റ്സ്മാന്‍, ബെസ്റ് ബൌളര്‍, ബെസ്റ് ഓള്‍ റൌണ്ടര്‍, വിക്കറ്റ്കീപ്പര്‍ എന്നീ വിഭാഗങ്ങളിലും സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും

ഉത്ഘാടന ചടങ്ങുകള്‍ക്ക് പ്രിജി കൊല്ലം ,ഷാജി അടൂര്‍ ,റെജി സാമുവല്‍ ,ബിജു വര്‍ക്കി ,സന്തോഷ് ചങ്ങോലിക്കല്‍, ഉണ്ണി, നിസാര്‍ കരുനാഗപ്പള്ളി, ബാസിംഷ അരുണ്‍ നൂറനാട് ,ശ്രീകുമാര്‍ വെള്ളല്ലൂര്‍ ,റഹീം പാലക്കാട്, തോമസ് സക്കറിയ, പ്രഭാകരന്‍ എടപ്പാള്‍, രഞ്ജിത്, ബിനുകുഞ്ഞു, കുഞ്ഞുമോന്‍ , അനീഷ്, റഹീം ചവറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം