ചര്‍ച്ചയും നിരൂപണവും സംഘടിപ്പിച്ചു
Saturday, December 19, 2015 9:20 AM IST
ദമാം: അക്ഷര സ്നേഹികളുടെ സൌഹൃദ സംഗമത്തില്‍ അബ്ദുള്‍ അലി കളത്തിങ്കലിന്റെ പ്രഥമ കഥാ സമാഹാരമായ 'മുനിഞ്ഞു കത്തുന്ന വിളക്കി'നെ കുറിച്ച് ചര്‍ച്ചയും നിരൂപണവും സംഘടിപ്പിച്ചു.

അല്‍ കോബാര്‍ ക്ളാസിക് ഓഡിറ്റോറിയത്തില്‍ ദമാം മീഡിയ ഫോറമാണ് ചര്‍ച്ചയൊരുക്കിയത്. പി.ടി. അലവി അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ പുസ്തകത്തെ പരിചയപെടുത്തി. നാട്ടില്‍ വിട്ടുപോന്ന ഓര്‍മകളെ പ്രവാസ മണ്ണില്‍ നിന്ന് ഓര്‍ത്തെടുക്കുമ്പോള്‍ അനുഭവിക്കുന്ന വികാര തീവ്രതകളാണ് ഇതിലെ ഓരോ കഥയിലും പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലളിതമായ ഭാഷയും മനോഹരമായ പദഘടനയും എഴുത്തുകാരന്റെ പ്രതിഭയെ പ്രകാശിപ്പിക്കുന്നതാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചയില്‍ പിവീസ് ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് പ്രോഗ്രാംസ് അസിസ്റന്റ് ഡയറക്ടറും ജിദ്ദ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പലുമായ ശ്രീദേവി മേനോന്‍, ദമാം ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ഖദീജ ഹബീബ്, ഗ്രന്ഥകര്‍ത്താവും വാഗ്മിയും ആയ മന്‍സൂര്‍ പള്ളൂര്‍, മുന്‍ ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ അംഗവും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. കെ.വൈ. സുധീദ്രന്‍, നാടക രചയിതാവും സംവിധായകനുമായ ബിജു പോള്‍ നീലേശ്വരം എന്നിവര്‍ പങ്കെടുത്തു.

അനില്‍ കുറിച്ചിമുട്ടം ചര്‍ച്ച നയിച്ചു. ആല്‍ബിന്‍ ജോസഫ്, മാലിക് മഖ്ബുള്‍, ലീന ഉണ്ണികൃഷ്ണന്‍, അരുണ്‍ ശൂരനാട്, ഹമീദ് കണിച്ചാട്ടില്‍, അബ്ദുള്‍ മജീദ് സിജി, ഇക്ബാല്‍ വെളിയം കോട്, റിയാസ് ഇസ്മായില്‍, ബാസിംഷാ, അബ്ദുള്ള കുറ്റ്യാടി, നസീബ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മീഡിയ ഫോറത്തിന്റെ ഉപഹാരം ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ ഡോ. അബ്ദുള്‍ സലാം അലി കളത്തിങ്കലിന് സമ്മാനിച്ചു. എകസ്പ്രസ് മണിയുടെ ഉപഹാരം ആല്‍ബിന്‍ ജോസഫ് നല്‍കി.

ഹബീബ് ഏലം കുളം സ്വാഗതവും ചെറിയാന്‍ കിടങ്ങന്നൂര്‍ നന്ദിയും പറഞ്ഞു. മുജീബ് കളത്തില്‍, ഷരീഫ്, സുബൈര്‍ ഉദിനൂര്‍, സൂധീര്‍ ആലുവ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം