നന്തി ദാറുസലാം സമ്മേളനം: തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍
Saturday, December 19, 2015 9:12 AM IST
മനാമ: കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ നന്തിയില്‍ ആരംഭിച്ച നന്തി ദാറുസലാം അറബിക് കോളജിന്റെ നാല്പതാമത് വാര്‍ഷികവും പതിമൂന്നാമത് സനദ് ദാന സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചതായി എസ്കെഎസ്എസ്എസ്എഫ് ബഹറിന്‍ ഭാരവാഹികള്‍ അറിയിച്ചു.

ംംം.സശരൃഹശ്ല.രീാ വഴിയും ബൈലക്സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക് റൂമിലൂടെയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടഗകഇഞ ഇന്റര്‍നെറ്റ് റേഡിയോ വഴി മൊബൈലിലൂടെയും സമ്മേളനം തല്‍സമയം കേള്‍ക്കാം.