സമസ്ത ബഹറിന്‍ ഉംറ സംഘം പുറപ്പെട്ടു
Saturday, December 19, 2015 9:11 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റിയുടെ റബീഉല്‍ അവ്വലില്‍ പുറപ്പെടുന്ന പ്രഥമ ഉംറ സംഘം കഴിഞ്ഞ ദിവസം മനാമയില്‍ നിന്നും യാത്ര തിരിച്ചു.

രണ്ടു ബസുകളിലായി 95 പേരാണ് റബീഉല്‍ അവ്വലിലെ പ്രഥമ ഉംറ സംഘത്തിലുള്ളത്. മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, ഷൌക്കത്ത് ഫൈസി വയനാട് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. റബീഉല്‍ അവ്വലിലെ രണ്ടാം ഘട്ട ഉംറ സംഘം ഡിസംബര്‍ 30 ന് പുറപ്പെടും. തുടര്‍ന്നുള്ള സംഘം ജനുവരി 13നാണ് പുറപ്പെടുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഉംറ തീര്‍ഥാടകര്‍ക്ക് മനാമ സമസ്ത മദ്രസയില്‍ നല്‍കിയ യാത്രയപ്പ് യോഗം സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ ക്ളാസെടുത്തു. ഉമറുല്‍ ഫാറൂഖ് ഹുദവി, അശ്റഫ് അന്‍വരി, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, സുലൈമാന്‍ പരവൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.