ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് നവവത്സരാഘോഷം 26ന്
Friday, December 18, 2015 10:10 AM IST
ന്യൂജേഴ്സി: ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 26ന് (ശനി) വൈകുന്നേരം 4.30ന് ബര്‍ഗന്‍ഫീല്‍ഡ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയില്‍ (34 ഡല്‍ഫോര്‍ഡ് അവന്യു, ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി) നടക്കും.

ന്യൂയോര്‍ക്കിലെ ഓറഞ്ച് ബര്‍ഗ് ബഥനി മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. യോഹന്നാന്‍ ജോര്‍ജ് ചടങ്ങില്‍ സന്ദേശം നല്‍കും. പ്രദേശത്തെ എല്ലാ വിഭാഗം മലയാളി ക്രിസ്ത്യന്‍ പള്ളികളെയും പ്രതിനിധീകരിച്ച് ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

1986 ല്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളിലും ഉള്‍പ്പെട്ട ആളുകള്‍ ചേര്‍ന്ന് ആരംഭിച്ച ഫെലോഷിപ്പില്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ്ലാന്‍ഡ് പാര്‍ക്ക് വികാരി ഫാ. ബാബു കെ. മാത്യു, സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ ചര്‍ച്ച് ടീനെക്ക് വികാരി റവ. റോയി മാത്യു, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്

ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. റെജി പോള്‍, റവ. ഡോ. പോള്‍ പതിക്കല്‍, സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജേക്കബ് ക്രിസ്റി, സെന്റ് മേരീസ് ജാക്കബൈറ്റ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വര്‍ഗീസ് എന്നിവര്‍ പേട്രണ്‍മാരായി പ്രവര്‍ത്തിക്കുന്നു.

കൂട്ടായ്മയുടെ അനുഭവം പങ്കുവയ്ക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് കുടുംബസമേതം ഏവരേയും സ്വാഗതം ചെയ്യുന്നതായി ബിസിഎംസി ഫെലോഷിപ്പിനുവേണ്ടി പ്രസിഡന്റ് ടി.എസ്. ചാക്കോ, സെക്രട്ടറി സജി റ്റി. മാത്യു, ട്രഷറര്‍ പ്രസാദ് മാത്യു, വൈസ് പ്രസിഡന്റ് പോള്‍ ജോണ്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ടി.എസ്. ചാക്കോ (201) 262 5979, സജി റ്റി. മാത്യു (201) 925 5763, പ്രസാദ് മാത്യു (201) 233 1351, പോള്‍ ജോണ്‍ (646) 413 1131.

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ളാമൂട്ടില്‍