കുണ്ടറ അസോസിയേഷന്റെ കുടുംബസംഗമം നടത്തി
Friday, December 18, 2015 8:55 AM IST
ഹൂസ്റണ്‍: അമേരിക്കയിലെ കുണ്ടറ നിവാസികളുടെ പ്രമുഖ കൂട്ടായ്മയായ ഹൂസ്റണിലെ കുണ്ടറ അസോസിയേഷന്‍ താങ്ക്സ് ഗിവിംഗിനോടനുബന്ധിച്ച് കുടുംബസംഗമം നടത്തി.

പ്രസിഡന്റ് കെ.കെ. ജോണിന്റെ വസതിയില്‍ കൂടിയ യോഗം ഫാ. ജോണ്‍ ഗീവര്‍ഗീസിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. കെ.കെ. ജോണ്‍ സ്വാഗതം ആശംസിച്ചു. ജോസഫ് ചാണ്ടി സന്ദേശം നല്‍കി. ജോണ്‍ ലൂക്കോസ് പ്രാര്‍ഥന നടത്തി. പി.എം. ജോണ്‍ നന്ദി പറഞ്ഞു.

കുണ്ടറയും അതിന്റെ സമീപ പ്രദേശങ്ങളില്‍നിന്നു ഹൂസ്റണിലും അതിന്റെ സമീപ സിറ്റികളിലും പാര്‍ക്കുന്ന നിരവധി പേര്‍ യോഗത്തില്‍ സംബന്ധിച്ചു.

വിവരങ്ങള്‍ക്ക്: ഡോ. മാത്യു വൈരമണ്‍ (സെക്രട്ടറി) 281 875 1308.