ഫൊക്കാന ന്യൂജേഴ്സി ചപ്റ്റര്‍ വനിതാ ഫോറത്തിനു പുതിയ സാരഥികള്‍
Friday, December 18, 2015 7:19 AM IST
ന്യൂജേഴ്സി: ഫൊക്കാനാ ന്യൂജേഴ്സി ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമേരിക്കന്‍ സമൂഹത്തില്‍ പലപ്പോഴും മലയാളികള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള ആദരം പലപ്പോഴും ലഭിച്ചിട്ടില്ല. അത് നേടിയെടുക്കുക എന്നതു ശ്രമകരമായ കാര്യവുമാണ്. ഫൊക്കാന യുവതികള്‍ക്ക് അമേരിക്കന്‍ സാംസ്കാരിക മുഖ്യ ധാരയിലേക്കു വരുവാന്‍ അവസരം ഒരുക്കിയ സംഘടനയാണ്. കഴിവുള്ള ആളുകള് ഏതു കാലത്തായാലും അംഗീകരിക്കപെടും. ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്‍കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

ഫൊക്കാനാ ന്യൂജേര്‍സി റിജിന്റെ ഭാരവാഹികള്‍ ഡോക്ടര്‍ സുജ ജോസ് ചെയര്‍പെര്‍സണ്‍, സെക്രട്ടറി ഡോക്ടര്‍ ലിസാ മാത്യു, ട്രഷറര്‍ സുസന്‍ വര്‍ഗിസ്, വൈസ് പ്രസിഡന്റ് ചിന്നമ്മ പാലാട്ടി , ജോയിന്റ് സെക്രട്ടറി മഞ്ജു ചാക്കോ, ജോയിന്റ് ട്രഷറര്‍ സന്‍ജിതാ ജേക്കബ് തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍