ഒരുകോടിയുടെ സ്നേഹസ്പര്‍ശവുമായി വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെന്നൈയില്‍
Friday, December 18, 2015 7:17 AM IST
ചെന്നൈ: വെള്ളപ്പൊക്കംമൂലം ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വേള്‍ഡ് മലയാളി കൌണ്‍സില്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തു. ഗ്ളോബല്‍ ചെയര്‍മാന്‍ വി.സി പ്രവീണ്‍, എ.വി. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ ചെന്നൈ പ്രോവിന്‍സിന്റെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ തുടക്കംമുതല്‍ നല്‍കിക്കൊണ്ടിരുന്നത് അനേക കുടുംബങ്ങള്‍ക്ക് ആശ്വാസമായി.

അനൂപ് ചെയര്‍മാനായി രൂപംകൊടുത്ത ആക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനത്തെ മന്ത്രി കുഞ്ഞാലിക്കുട്ടി അനുമോദിക്കുകയും പത്തുലക്ഷം രൂപ സംഭാവനയായി നല്‍കുകയും ചെയ്തു.

അമേരിക്കയില്‍ ഡബ്ള്യു.എം.സി ന്യൂജേഴ്സി പ്രോവിന്‍സ് 10,000 ഡോളര്‍ റിലീഫ് ഫണ്ടിലേക്കു സമാഹരിച്ചുകഴിഞ്ഞതായി ആന്‍ഡ്രൂസ് പാപ്പച്ചനും, അലക്സ് കോശി വിളനിലവും അറിയിച്ചു. അമേരിക്കയിലുള്ള മറ്റ് പ്രോവിന്‍സുകള്‍ കഴിയുന്നത്ര ധനസഹായം നല്‍കി സംഘടനയുടെ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് ഗ്ളോബല്‍ പ്രസിഡന്റ് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ളോബല്‍ സെക്രട്ടറി സിറിയക് തോമസ് എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

സഹായം അയയ്ക്കുവാന്‍ സന്മനസുള്ളവര്‍ക്ക് നേരിട്ട് ചെക്കുകളായിട്ടോ, ഡിമാന്‍ഡ് ഡ്രാഫ്റ്റായോ താഴെക്കൊടുത്തിരിക്കുന്ന അക്കൌണ്ട് നമ്പരില്‍ അയയ്ക്കാവുന്നതാണ്.

ടമേലേ ആമിസ ീള ഠൃമ്മിരീൃല, ഇവലിിമശ ങമശി ആൃമിരവ, ഇവലിിമശ 600108. ണീൃഹറ ങമഹമ്യമഹലല ഇീൌിരശഹ എഹീീറ ഞലഹശലള എൌിറ, അ/ര ചീ: 67345688112. കഎടഇ രീറല ടആഠ 0000002

ന്യൂജേഴ്സി പ്രോവിന്‍സ് കാട്ടിയ മാതൃക മറ്റു പ്രോവിന്‍സുകള്‍ അനുകരിക്കണമെന്നു ഗ്ളോബല്‍ നേതാക്കളായ ഗോപാലപിള്ള, ജോര്‍ജ് കാക്കനാട്ട്, അലക്സ് കോശി വിളനിലം എന്നിവര്‍ അമേരിക്കന്‍ പ്രോവിന്‍സുകളോട് ആവശ്യപ്പെട്ടു. പി.സി. മാത്യു (അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം