ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം
Friday, December 18, 2015 7:16 AM IST
ഫിലാഡല്‍ഫിയ: അനേകായിരങ്ങളെ പുത്തന്‍ ആത്മീയാനുഭവത്തിലേക്കു നയിക്കുന്ന ക്വീന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അമേരിക്കയിലെ ഏഴു നഗരങ്ങലെ കേന്ദ്രീകരിച്ച് പെസഹധ്യാനം ക്രമീകരിക്കപ്പെടുന്നു. ക്രിസ്തുവിന്റെ പീഢാസഹനത്തെക്കുറിച്ച് ധ്യാനിക്കുന്ന വലിയനോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെക്കുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യങ്ങളെകുറിച്ചും വിശ്വാസികളെ ബോധവാന്‍മാരാക്കുകയാണ് ധ്യാനത്തിന്റെ ലക്ഷ്യം.

ഫെബ്രുവരി നാലിനു ആരംഭിക്കുന്ന ധ്യാനം മാര്‍ച്ച് 20-നാണ് സമാപിക്കുക. ഫെബ്രുവരി 4-7 സെന്റ് മേരീസ് സീറോ മലബാര്‍ ക്നാനായ കാത്തലിക് ചര്‍ച്ച് ഹൂസ്റണ്‍, ഫെബ്രുവരി 12- 14 സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഒര്‍ലാന്‍ഡോ, ഫെബ്രുവരി 19-21 സെന്റ്മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് റോക്ക്ലാന്‍ഡ്, ഫെബ്രുവരി 26 -28 സേക്രട്ട് ഹാര്‍ട്ട് ഹീറോ മലബാര്‍ ക്നാനായ ചര്‍ച്ച് താമ്പ, മാര്‍ച്ച് 4- 6 സേക്രഡ് ഹാര്‍ട്ട് സീറോ മലബാര്‍ ക്നാനായ ചര്‍ച്ച് ഷിക്കാഗോ, മാര്‍ച്ച് 10- 13 സെന്റ് മേരീസ് സീറോ മലബാര്‍ ക്നാനായ ചര്‍ച്ച് ഷിക്കാഗോ, മാര്‍ച്ച് 18- 20 സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ഓസ്റിന്‍.

പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ. ഷാജി തുമ്പേചിറയില്‍, ബ്ര. ജയിംസ്കുട്ടി ചമ്പക്കുളം, ബ്ര. പി.ഡി.ഡോമിനിക്ക്, ബ്ര . ശാന്തിമോന്‍ ജേക്കബ് എന്നിവരാണു ധ്യാനത്തിന് നേതൃത്വം നല്‍കുക. ഗാനശുശ്രൂഷകള്‍ക്ക് മാര്‍ട്ടിന്‍ മഞ്ഞപ്രയും നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍215 971 3319. ഇമെയില്‍: ൂൌലലിാമ്യൃാശിശൃ്യ@ ഴാമശഹ.രീാ, ംലയശെലേ: ംംം.ാമൃശിേ്ംീൃഹറ.ീൃഴ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം