യുണൈറ്റഡ് എഫ്സി കലണ്ടര്‍ പ്രകാശനം ചെയ്തു
Thursday, December 17, 2015 10:15 AM IST
അല്‍കോബാര്‍: യുണൈറ്റഡ് ഫുട്ബോള്‍ ക്ളബ് പുറത്തിറക്കുന്ന അടുത്ത വര്‍ഷത്തേയ്ക്കുള്ള കലണ്ടറിന്റെ പ്രകാശനം കോബാര്‍ ദോസരി ഹാളില്‍ സംഘടിപ്പിച്ചു.

ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബ് ദോസരി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് രാജ്കുമാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ സി.കെ. ശഫീഖ്, ഗുണശീലന്‍, ശിഹാബ് കൊയിലാണ്ടി, ശരീഫ് മാണൂര്‍, റഹീം അലനല്ലൂര്‍, റിയാസ് ഇസ്മായില്‍, അഷ്റഫ് തലപുഴ, മഹേന്ദ്രന്‍, രാജേഷ് നമ്പ്യാര്‍, സാബിര്‍ എടത്തനാട്ടുകര, മുജീബ് കളത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം