ഇസ്ലാഹി പ്രസ്ഥാനം ഖുര്‍ആന്‍ പഠനത്തെ ജനകീയവത്കരിച്ചു
Thursday, December 17, 2015 7:26 AM IST
ജിദ്ദ: ഖുര്‍ആന്‍ അര്‍ഥവും ആശയവും മനസിലാക്കിയാണു പഠിക്കേണ്ടതെന്നും അത് പണ്ഡിതരുടെ മാത്രം ബാധ്യതയല്ലെന്നും ഖുര്‍ആന്‍ ഹദീസ് പാഠ്യപദ്ധതികള്‍ (ഝഒഘട) ആവിഷ്കരിച്ച് അത് ജനകീയവത്കരിക്കുന്നതിന് ഇസ്ലാഹി പ്രസ്ഥാനം നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്െടന്നും അലി ശാക്കിര്‍ മുണ്േടരി.

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ശറഫിയ യൂണിറ്റ്, ജിദ്ദയിലെ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ലേ ദ ഖുര്‍ആന്‍' പാഠ്യ പദ്ധതിയുടെ പതിനേഴാമത് ഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ 'അജയ്യം, അത്യദ്ഭുതം ഈ വേദഗ്രന്ഥം' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാര്‍ഥന അല്ലാഹുവോടു മാത്രമായിരിക്കണമെന്നാണ് ഖുര്‍ആനിന്റെ ആഹ്വാനമെന്നും എന്നാല്‍ സമൂഹം ഇതില്‍നിന്ന് അകന്നു പൊയ്ക്കൊണ്ടിരിക്കുകയാണുെം ചാനലുകള്‍, വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ നവ സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ സമയം കളഞ്ഞ് അശ്രദ്ധയിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആനിന്റെ അര്‍ഥവും ആശയങ്ങളും ജനങ്ങള്‍ക്കിടയില്‍ എത്തിച്ചാണ് പ്രവാചകന്‍(സ) സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത്. മാതാപിതാക്കള്‍ തെരുവോരങ്ങളിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന ഈ കാലത്ത് അവരോട് മക്കള്‍ക്കു കടപ്പാടും ബാധ്യതയും ഉണ്െടന്നും ശാക്കിര്‍ സുല്ലമി പറഞ്ഞു.

ജാമിഅ ജാലിയാത്ത് മേധാവി ഷെയ്ഖ് അബൂ സുഹൈബ് മശ്ഹൂദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്ലാഹി സെന്റര്‍ സെക്രട്ടറി നൂരിഷ വള്ളിക്കുന്ന് സ്വാഗതം ആശംസിച്ചു. ശിഹാബ് സലഫി ആശംസ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് അബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്‍ അസീസ് സ്വലാഹി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍