സീതി ഹാജി അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു
Thursday, December 17, 2015 7:10 AM IST
ജിദ്ദ: മുസ്ളീം ലീഗ് നേതാവും കേരള ഗവണ്‍മെന്റ് ചീഫ് വിപ്പുമായിരുന്ന സീതി ഹാജി അനുസ്മരണവും ഇരുപത്തിയഞ്ചു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോവുന്ന കെഎംസിസി ഏറനാട് മണ്ഡലം പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ എം.സി ബാബുവിനു യാത്രയയപ്പും സംഘടിപ്പിച്ചു. ഷിഫാ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഖമറു വാക്കല്ലൂര്‍ അധ്യക്ഷം വഹിച്ചു.

രായിന്‍ കുട്ടി നീറാട് പരിപാടി ഉദ്ഘാടനം ചെയ്തു. കാലത്തിനു മുമ്പേ നടന്ന നേതാവായിരുന്ന സീതിഹാജി എന്നദ്ദേഹം സ്മരിച്ചു. പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ തന്റെ എല്ലാ വിയോജിപ്പുകളും മാറ്റി പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന സീതി ഹാജിയുടെ ജീവിതം ഈ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കെഎംസിസി ഏറനാട് മണ്ഡലം പ്രസിഡന്റായ എം.സി ബാബുവിനു ചടങ്ങില്‍ സ്നേഹനിര്‍ഭരായ യാത്രയയപ്പും നല്‍കി. പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ എം.സി ബാബു കെഎംസിസി മഞ്ചേരി മണ്ഡലം ട്രഷറര്‍, അല്‍ അന്‍സാര്‍ സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ സെക്രട്ടറി, കുഴിമണ്ണ മഹല്‍ പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ഖമറു ബാബുവിന് മൊമന്റോ കൈമാറി.നാട്ടിലെത്തിയാല്‍ മുസ്ലിം ലീഗിനുവേണ്ടി സജീവമായി പ്രവര്‍ത്തനരംഗത്തുണ്ടാവുമെന്നു ബാബു മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി.

അബൂബക്കര്‍ അരിമ്പ്ര, കെ.വി.എ ഗഫൂര്‍, സി.കെ. ഷക്കീര്‍, വി.പി. മുസ്തഫ, മജീദ് കോട്ടീരി, നാസര്‍ മച്ചിങ്ങല്‍, വിവിധ പഞ്ചായത്ത് ഭാരവാഹികളായ മന്‍സൂര്‍ അരീക്കോട്, ആലി പത്തനാപുരം, ഫിറോസ് എടവണ്ണ, മുനീര്‍ കാവന്നൂര്‍, സൈതലവി കുഴിമണ്ണ എന്നിവര്‍ സംസാരിച്ചു. സുല്‍ഫിക്കര്‍ ഒതായി സ്വാഗതവും അബൂബക്കര്‍ അരീക്കോട് നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍