മരിയന്‍ ടൈംസ് പ്രകാശനം ചെയ്തു
Thursday, December 17, 2015 7:09 AM IST
ഫിലാഡല്‍ഫിയ: ആത്മീയ മാധ്യമരംഗത്ത് പുത്തന്‍ ഉണര്‍വ് പകരാന്‍ ഏറെ പുതുമകളോടെ മരിയന്‍ ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചു. ടാബ്ളോയ്ഡ് വലിപ്പത്തില്‍, ഏറ്റവും പുതിയ കത്തോലിക്കാ വാര്‍ത്തകളും വിശ്വാസത്തിനു ഉത്തേജനം നല്‍കുന്ന ഫീച്ചറുകളും ലേഖനങ്ങളും ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന മരിയന്‍ ടൈംസ് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രകാശനം ചെയ്തു. പത്രത്തിന്റെ ആദ്യപ്രതി സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന വികാരി ഫാ. ജോണിക്കുട്ടി പുലിശേരിക്കു നല്‍കിക്കൊണ്ടാണു പ്രകാശനകര്‍മം നിര്‍വഹിച്ചത്.

ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വീന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന മരിയന്‍ ടൈംസ് എല്ലാ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതിയും പുറത്തിറങ്ങും. യുഎസ് മലയാളികളുടെ സമഗ്ര ആത്മീയ വായനയ്ക്കായി പ്രത്യേകം തയാറാക്കിയിരിക്കുന്ന മരിയന്‍ ടൈംസ്, യുഎസ് കത്തോലിക്കാ വാര്‍ത്തകള്‍ക്കും വത്തിക്കാന്‍ വാര്‍ത്തകള്‍ക്കും പ്രത്യേക പ്രധാന്യം നല്‍കുന്നു.

പ്രശസ്ത വചനപ്രഘോഷകനും ക്വീന്‍ മേരി മിനിസ്ട്രിയുടെ ചെയര്‍മാനുമായ ബ്ര. പി.ഡി. ഡോമിനിക് ആണു പത്രത്തിന്റെ മാനേജിങ്ങ് എഡിറ്റര്‍. മാധ്യമപ്രവര്‍ത്തകനും പ്രശസ്ത വചന പ്രഘോഷകനുമായ ശാന്തിമോന്‍ ജേക്കബ്് ആണ് ചീഫ് എഡിറ്റര്‍. സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറലും ദീപിക ദിനപത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററും ആയിരുന്ന ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത മുന്‍ വികാരി ജനറാളും സീറോ മലബാര്‍ സഭയുടെ പബ്ളിക് അഫയേഴ്സ്, ഹയര്‍ എഡ്യൂക്കേഷന്‍ വകുപ്പുകളുടെ സെക്രട്ടറിയുമായ റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍, പ്രശസ്ത ധ്യാനഗുരു ഫാ. ഷാജി തുമ്പേച്ചിറയില്‍ എന്നിവരാണ് അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍. ഒപ്പം പത്രപ്രവര്‍ത്തന മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ച എഡിറ്റോറിയല്‍ ടീമും മരിയന്‍ ടൈംസിന്റെ പിന്നണിയിലുണ്ട്. മരിയന്‍ ടൈംസ് കൂടാതെ യുഎസ് മലയാളികളും യൂറോപ്പും ഇതിനകം ഹൃദയപൂര്‍വം സ്വീകരിച്ചു കഴിഞ്ഞ മരിയന്‍ ടിവിയും ക്വീന്‍ മേരി മിനിസ്ട്രിയുടെ സംരംഭമാണ്.

മരിയന്‍ ടൈംസ് കോപ്പികള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറിലോ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ക്വീന്‍ മേരി മിനിസ്ട്രി യുഎസ്എ ഐഎന്‍സി, ഡൊമിനിക് ഡൊമിനിക്, 506 പാര്‍ലിന്‍ സ്ട്രീറ്റ് , ഫിലാഡല്‍ഫിയ, പിഎ 19116, യുഎസ്എ. നമ്പര്‍: 215 971 3319, ംംം.ൂൌലലിാമ്യൃാശിശൃ്യൌമെ@ഴാമശഹ. രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം