ഭീകരതക്കെതിരേ സൌദിയുടെ നേതൃത്തത്തില്‍ 35 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സഖ്യസേന: മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
Wednesday, December 16, 2015 7:49 AM IST
റിയാദ്: സൌദി അറേബ്യയെക്കൂടാതെ ജോര്‍ദാന്‍, യുഎഇ, പാക്കിസ്ഥാന്‍, ബഹ്റിന്‍, ബംഗ്ളാദേശ്, ബെനിന്‍, ടര്‍ക്കി, ടോഗോ, ടുണീഷ്യ, സുഡാന്‍, സോമാലിയ, പാലസ്തീന്‍, ഖത്തര്‍, കുവൈറ്റ്, ലബനന്‍, ലിബിയ, മാല്‍ദ്വീപ്, മാലി, മലേഷ്യ, ഈജ്പ്ത്, മൊറോക്കോ, നൈജീരിയ, യെമന്‍ തുടങ്ങിയ 35 രാജ്യങ്ങള ആഗോള ഭീകരതക്കെതിരെ സംയുക്തമായി പോരാടാന്‍ തീരുമാനിച്ചത്. ഇറാന്‍ സംഖ്യത്തില്‍ പങ്കാളിയായിട്ടില്ല.

ലോകത്ത അസ്വസ്ഥതകളും കുഴപ്പങ്ങളും സൃഷ്ടിക്കുന്ന ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കു സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍നിന്നായിരിക്കും നിയന്ത്രിക്കുക. റിയാദ് സംയുക്ത സൈന്യത്തിന്റെ ആസ്ഥാനം സ്ഥാപിക്കും.

ഭീകരതക്കെതിരെ ഓരോ രാജ്യങ്ങള്‍ക്കു വെവ്വേറേയും സയുക്തമായും പോരാട്ടം നടത്താന്‍ കഴിയുമെന്നു സംയുക്ത സേനാപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. എല്ലാ മതങ്ങളും ഭീകരതക്കെതിരാണ്. മാത്രമല്ല തനികാടത്തവുമാണ്. ഭീകരതയ്ക്ക് മനുഷ്യതമോ മതമോ ഇല്ല. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളും അവരുടെ അഭിമാനത്തിനു വിഘാതമാണ് ഭീകരര്‍ നടത്തുന്നു. ലോകത്ത് സമാധാനവും സുരക്ഷയും തകരുന്ന ഘട്ടത്തില്‍ അവ പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തല്‍ കടമയും ധര്‍മവും പുണ്യവുമാണ്.

ഐക്യരാഷ്ട്ര സഭയുടെയും അന്താരാഷ്ട്ര നിയമങ്ങളു അനുസരിച്ചായിരിക്കും സംയുക്ത സേന പ്രവര്ത്തിക്കുകയെന്ന ഉത്തരവില്‍ പറയുന്നു. അന്താരാഷ്ട്ര രംഗത്ത് ഭീകര സംഘടനയായ ഐസ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് നിരവധി ഭീകരാക്രമണങ്ങള്‍ നേരിടേണ്ടി വന്ന സൌദി അറേബ്യതന്നെ മുന്‍കൈയെടുത്തു സംയുക്ത മായി സഖ്യസേന രൂപീകരിച്ചു നേരിടാന്‍ തയാറായത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം