'സഹിഷ്ണുതയുടെ പ്രവാചകന്‍' പ്രബന്ധ രചനാമത്സരം
Wednesday, December 16, 2015 7:48 AM IST
മക്ക: ഐസിഎഫ് സൌദി നാഷണ. കമ്മിറ്റി 'സഹിഷ്ണുതയുടെ പ്രവാചകന്‍' കാമ്പയിനോടനുബന്ധിച്ച് പ്രബന്ധ രചനാമത്സരം സംഘടിപ്പിക്കുന്നു. 'സഹിഷ്ണുതയുടെ പ്രവാചകന്‍' എന്ന ശീര്‍ഷകത്തെ അധികരിച്ചാണ് മത്സരം. 2015 ഡിസംബര്‍ 31 നു മുമ്പായി ലഭിക്കേണ്ട എന്‍ട്രികള്‍ എ4 ഷീറ്റില്‍ അഞ്ചു പേജില്‍ കവിയാതെ വൃത്തിയായി മലയാളത്തില്‍ എഴുതിയോ, ടൈപ്പ് ചെയ്തോ ലമ്യൈശരളസമെ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. ടൈപ്പ് ചെയ്യുന്നവര്‍ പിഡിഎഫ് ഫോര്‍മാറ്റിലാണ് അയയ്ക്കേണ്ടത്. പൂര്‍ണ്ണ വിലാസവും ഫോണ്‍നമ്പരും നല്‍കാത്ത എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല.

പ്രായ/ലിംഗ/മത ഭേദമന്യേ സൌദിയിലുള്ള എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിജയികളാവുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം സ്വര്‍ണനാണയവും, സ്മാര്‍ട്ട്ഫോണും സമ്മാനമായി നല്‍കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍