എസ്കെഎസ്എസ്എഫ് ഏകദിന പഠന ക്യാമ്പ് ശ്രദ്ധേയമായി
Wednesday, December 16, 2015 7:48 AM IST
മനാമ: തിരുശേഷിപ്പുകളെ ആദരിക്കല്‍ ഇസ്ലാമിന്റെ പാരമ്പര്യമാണെന്നും സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ത്ഥ പാതയില്‍ ജീവിച്ച പൂര്‍വ്വ സൂരികളുടെ രീതിയാണതെന്നും ഉസ്താദ് മന്‍സൂര്‍ ബാഖവി കരുളായി പറഞ്ഞു. എസ്കെഎസ്എസ്എഫ് ബഹ്റൈന്‍ കമ്മറ്റി മനാമയില്‍ സംഘടിപ്പിച്ച തന്‍ബീഹ് ഏകദിന പഠന ക്യാമ്പിന്റെ പ്രഥമ സെഷനില്‍ സ്വിറാത്തുല്‍ മുസ്ഥഖീം (സല്‍സരണി) എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഥമ സെഷനില്‍ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് ഹുദവി അദ്ധ്യക്ഷനായിരുന്നു. മുസ്ഥഫ കളത്തില്‍ ഉദ്ഘാടനം ചെയ്തു. അശ്റഫ് അന്‍വരി ക്യാമ്പ് അമീര്‍ ആയിരുന്നു. ശംസീര്‍ വെളിയങ്കോട് ഖിറാഅത്ത് അവതരിപ്പിച്ചു.

ഹാഫിസ് ശറഫുദ്ധീന്‍ മുസ്ളിയാര്‍, മൂസ മൌലവി വണ്ടൂര്‍, ഉബൈദുല്ല റഹ് മാനി, ഷറഫുദ്ധീന്‍ മാരായമംഗലം, മുഹമ്മദ് അലി വളാഞ്ചേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നവാസ് കൊല്ലം സ്വാഗതവും ഷാഫി വേളം നന്ദിയും പറഞ്ഞു.

രണ്ടാം സെഷനില്‍ ഷൌക്കത്തലി ഫൈസി അദ്ധ്യക്ഷത വഹിച്ചു. എസ്.എം. അബ്ദുല്‍ വാഹിദ്, ശഹീര്‍കാട്ടാന്പള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നൌഫല്‍ വയനാട്, മൌസല്‍ മൂപ്പന്‍ തിരൂര്‍, മുനീര്‍ എന്നിവര്‍ വിവിധ സെഷനുകളിലെ നമസ്കാരത്തിനുള്ള ബാങ്ക്വിളി നടത്തി. സജീര്‍ പന്തക്കല്‍ നന്ദി പറഞ്ഞു.