ദര്‍ശനപുണ്യവുമായി അരിസോണയില്‍ അയ്യപ്പപൂജ ഡിസംബര്‍ 19ന്
Wednesday, December 16, 2015 7:46 AM IST
ഫിനിക്സ്: സ്വാമിപാദത്തില്‍ മനസ്സുംശരീരവും അര്‍പ്പിച്ചു അയ്യപ്പഭക്തര്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജയെ വരവേല്ക്കാന്‍ ഒരുങ്ങികഴിഞ്ഞു. അരിസോണയിലെ അയ്യപ്പഭക്തരുടെ കൂട്ടായ്മയായ അയ്യപ്പസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന സ്വാമിഅയ്യപ്പന്റെ മണ്ഡലപൂജയും ഭജനയും ഡിസംബര്‍ 19നു (ശനിയാഴ്ച) ശ്രീ വെങ്കിടകൃഷ്ണക്ഷേത്രത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ നടത്തും.

വിപുലമായ അലങ്കരങ്ങളോകൂടിയ ശ്രീലകം, വിഘ്നേശ്വരപൂജ, ശ്രീധര്‍മ്മശാസ്താ ആവാഹനം, താലപ്പൊലി, ചെണ്ടമേളം, അയ്യപ്പഅഭിഷേകം, അയ്യപ്പഭജന, പ്രസാദ ഊട്ട്, ദീപാരാധന, രുദ്രാഭിഷേകം, പടിപൂജ, അര്‍ച്ചന, അന്നദാനംതുടങ്ങി ആചാരവിധിപ്രകാരമുള്ള എല്ലാചടങ്ങുകളുടേയും പൂര്‍ണതയോടെയാണ് ഇക്കുറിയും ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഭാഷ, ദേശങ്ങള്‍ക്കു അതീതമായി എല്ലാഅയ്യപ്പഭക്തരെയും ഒരുമിച്ചുപ ങ്കെടുപ്പിക്കുക എന്നമഹത്തായ ലക്ഷ്യംനിറവേറ്റുന്നതിനുവേണ്ടി കേരള ഹിന്ദൂസ് ഓഫ് അരിസോണ ഇതര മലയാളി , തമിഴ്, തെലുങ്ക്, കന്നഡ സാമൂഹിക, സാമുദായികസംഘടനകള്‍ എന്നിവയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും അയ്യപ്പപൂജക്ക് പ്രതീക്ഷിക്കുന്നുണ്ട്. പടിപൂജ, അഭിഷേകം, പുഷ്പാര്ച്ചന എന്നിവ അര്‍പ്പിക്കാന്‍ താത്പര്യമുള്ള വര്‍ അവരുടെ പേരുവിവരം മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുക.

ഭക്തരുടെ ആവശ്യപ്രകാരം എല്ലാ പൂജകളും വഴിപാടുകളും ഓണ്‍ലൈനില്‍ ചെയ്യാനുള്ള സൌകര്യംഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ഹരികുമാര്‍ കളീക്കല്‍: 480 381 5786, സുരേഷ് നായര്‍ 623 455 1533, രാജേഷ് ബാബാ 602 317 3082, വേണുഗോപാല്‍ 480 2784 531, ദിലീപ് പിള്ള 480 516 7964.

റിപ്പോര്‍ട്ട്: മനു നായര്‍