ലാല്‍ കെയെഴ്സ് ബഹറിന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Monday, December 14, 2015 9:22 AM IST
മനാമ: ബഹറിന്‍ നാഷണല്‍ ഡേ ആഘോഷങ്ങളോടനുബന്ധിച്ച് ലാല്‍ കെയെഴ്സ് ബഹറിന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രാവിലെ എട്ടു മുതല്‍ ആരംഭിച്ച ക്യാമ്പില്‍ ദേശ ഭാഷാ ഭേദമന്യേ നൂറോളം പേര്‍ രക്തദാനം ചെയ്തു. ബഹറിന്‍ ലാല്‍ കെയെഴ്സ് സംഘടിപ്പിക്കുന്ന നാലാമത് രക്തദാന ക്യാമ്പിന് ബഹറിന്‍ ലാല്‍ കെയെഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍, വൈസ് പ്രസിഡന്റ് പ്രജില്‍ പ്രസന്നന്‍, ജോ. സെക്രട്ടറി കിരീടം ഉണ്ണി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ വിപിന്‍, അരുണ്‍, ഷൈജു, രഞ്ജിത് ലാല്‍, ശ്യാം കുമാര്‍, സുബിന്‍, ലിജീഷ്, വിശാഖ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. ബഹറിനിലെ സാമൂഹ്യ പ്രവര്‍ത്തകരായ കെ.ടി. സലിം, ജ്യോതി മേനോന്‍, ബിജു മലയില്‍, സാനി പോള്‍, കുടുംബ സൌഹൃദ വേദി സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.